ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
Wednesday, September 13, 2017 12:59 PM IST
വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി. ഇ​ന്ന​ലെ രാ​വി​ലെ 9.30 ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ത്തി​യ തി​രു​സ്വ​രൂ​പ​ത്തി​ന് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ര​വേ​ൽ​പ്പ് ന​ല്കി. പ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച പീ​ഠ​ത്തി​ൽ തി​രു​സ്വ​രൂ​പം വ​ണ​ക്ക​ത്തി​നാ​യി സ്ഥാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ജ​പ​മാ​ല, സ്തു​തി​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ, ജോ​സ് പു​ളി​ക്കാ​യ​ത്ത്, ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.