റോഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
Monday, September 18, 2017 11:46 AM IST
അ​ഗ​ളി: പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന ന​ര​സി​മു​ക്ക്-​പ​ര​പ്പ​ൻ​ത​റ-​താ​വ​ളം റോ​ഡി​ന്‍റെ പ​ണി സ്വ​കാ​ര്യ​വ്യ​ക്തി ത​ട​ഞ്ഞ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സ​ബ്ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി. നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് വ​ക​യാ​യി​രു​ന്ന റോ​ഡ് പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ച്ച് ടാ​റിം​ഗ്, കോ​ണ്‍​ക്രീ​റ്റ് എ​ന്നീ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ച്ചി​രു​ന്ന റോ​ഡാ​യി​രു​ന്നു ഇ​ത്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ര​പ്പ​ൻ​ത​റ, എ​ട്ടു​പെ​ട്ടി, ക​രു​വ​ടം, ന​ര​സി​മു​ക്ക് എ​ന്നീ ഉൗ​രു​ക​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​സാ​ധ്യ​ത മു​ട​ങ്ങി​യെ​ന്നും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.