കൊ​ടു​വാ​യൂ​രി​ൽ വൈ​ദ്യു​തി ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു
Monday, September 18, 2017 11:48 AM IST
കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വൈ​ദ്യു​തി ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി പ​രാ​തി. ദി​വ​സ​ത്തി​ൽ അ​ഞ്ചും ആ​റും​ത​വ​ണ വൈ​ദ്യു​തി പോ​കു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​നും മ​റ്റും ക​ഴി​യു​ന്നി​ല്ലെ​ന്നു വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു. കു​ള​ങ്ങ​ൾ, കി​ണ​ർ, തോ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം നി​റ​ഞ്ഞെ​ങ്കി​ലും മ​ഴ​യി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വൈ​ദ്യു​തി അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ഉ​ന്ന​ത സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.