നാ​ട​ൻ ക​ളി​ക​ളു​മാ​യി കു​ടും​ബ സം​ഗ​മം
Thursday, September 21, 2017 1:29 PM IST
തൃ​ശൂ​ർ: അ​ന്യംനി​ന്നുകൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ൻ ക​ളി​ക​ളു​മാ​യി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ക​ല്ലു​ക​ളി, ഗോ​ലി​ക്ക​ളി, പ​ന്പ​രം​കൊ​ത്ത്, ക​വി​ടി​ക​ളി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണു കു​ടും​ബ സം​ഗ​മ​ത്തി​ൽ വേ​റി​ട്ട അ​നു​ഭ​വം ഒ​രു​ക്കി​യ​ത്.

അ​ര​ണാ​ട്ടു​ക​ര പ​ടി​ഞ്ഞാ​പ്പു​റം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണു പു​തു​ത​ല​മു​റ​യ്ക്കു പ​ഴ​യ നാ​ട​ൻ ക​ളി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഇ​ങ്ങ​നെ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ലാ​ലി ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി അ​ധ്യ​ക്ഷ​നാ​യി. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചി​റ​മ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ഡേ​വി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ്, സെ​ക്ര​ട്ട​റി ബി​ജു ജോ​സ്, ട്ര​ഷ​റ​ർ ബി.​ആ​ർ. ജീ​സ​ൻ, ക​ണ്ണ​ൻ മാ​ട​ന്പി​ക്കാ​ട്ടി​ൽ, സി.​ജെ. വാ​റു​ണ്ണി, സി.​വി. ജോ​സ​ഫ്, രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.