വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ: ര​ണ്ടാം ഘ​ട്ടം ഇ​ന്നു മു​ത​ൽ
Thursday, September 21, 2017 1:29 PM IST
വ​ട​ക്കാ​ഞ്ചേ​രി: "ന​മ്മു​ടെ വ​ട​ക്കാ​ഞ്ചേ​രി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ രാ​ജ്യ​ത്തെ പ്ര​ഥ​മ ആ​രോ​ഗ്യ സു​ര​ക്ഷാ മ​ണ്ഡ​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ൻഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട മെ​ന്പ​ർ​ഷി​പ്പ് ക്യാം​പ​യി​ൻ ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ ന​ട​ക്കു​മെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യാ​യ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 5002 കു​ടും​ബ​ങ്ങ​ളും 25,000 അം​ഗ​ങ്ങ​ളു​മാ​ണു പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​ത്. കു​ടും​ബ​ത്തി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ​ക്കു വ​ർ​ഷ​ത്തി​ൽ 50,000 രൂ​പ​യു​ടെ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ഇ​ന്ത്യ​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കി​ട​ത്തി ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കു​ന്ന​താ​ണു പ​ദ്ധ​തി.

അം​ഗ​ത്വം ല​ഭി​ക്കാ​നു​ള്ള പ്ര​വേ​ശ​ന ഫോ​മു​ക​ൾ അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. അ​മ​ല ആ​ശു​പ​ത്രി​യി​ലെ ഹെ​ൽ​പ് ഡെ​സ്കി​ലും എം​എ​ൽ​എ ഓ​ഫീ​സി​ലും ഫോ​മു​ക​ൾ ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ ന​ന്പ​ർ ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. കു​ടും​ബ​നാ​ഥ​ന്‍റെ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും അ​പേ​ക്ഷാ ഫോ​മി​ൽ പ​തി​ക്കേ​ണ്ട​താ​ണ്.അം​ഗ​മാ​യി ചേ​രു​ന്ന കു​ടും​ബ​നാ​ഥ​ന്‍റെ അം​ഗ​ത്വ ഫീ​സ് 810 രൂ​പ​യാ​ണ്.

ഭാ​ര്യ​യ്ക്ക് 200 രൂ​പ​യും വി​വാ​ഹം ക​ഴി​യാ​ത്ത മ​ക്ക​ൾ​ക്കു 150 രൂ​പ വീ​ത​വും അ​ട​യ്ക്ക​ണം. 25 വ​യ​സു ക​ഴി​ഞ്ഞ ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് 810 രൂ​പ അ​ട​ച്ചു പ്ര​ത്യേ​കം അം​ഗ​ത്വം വേ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എം​എ​ൽ​എ​യെ ബ​ന്ധ​പ്പെ​ടാം.ഫോ​ൺ: 9387103702.