അ​ൾ​ത്താ​ര ആ​ശീ​ർ​വ​ദി​ച്ചു
മാ​ള : പു​ളി​പ്പ​റ​ന്പ് ലി​റ്റി​ൽ ഫ്ലവ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​വീ​ക​രി​ച്ച അ​ൾ​ത്താ​ര​യു​ടെ ആ​ശീ​ർ​വാ​ദം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു.
ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ റൂ​ബി ജൂ​ബി​ലി സ്മ​ര​ണ​യ്ക്കാ​ണ് അ​ൾ​ത്താ​ര​യും സ​ക്രാ​രി​യും ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് ബി​ഷ​പ് സ​ന്ദേ​ശം ന​ൽ​കി.

ഇ​ട​വ​ക​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന്‍റെ ന​വ​നാ​ൾ ഇ​ന്നു മു​ത​ൽ ദി​വ​സ​വും വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളോ​ടെ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഉൗ​ട്ട് എ​ന്നി​വ ന​ട​ക്കും.