തൃ​ശൂ​ർ-​ തൃ​പ്ര​യാ​ർ ബ​സു​ക​ൾ 26നു പ​ണി​മു​ട​ക്കും
Thursday, September 21, 2017 1:49 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ-​ പെ​രു​ന്പി​ള്ളി​ശേ​രി-​ ചേ​ർ​പ്പ്-​ തൃ​പ്ര​യാ​ർ റൂ​ട്ടു​ക​ളി​ലെ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ 26നു ​പ​ണി​മു​ട​ക്കും. പെ​രി​ങ്ങോ​ട്ടു​ക​ര ഷെ​ഡ് മു​ത​ൽ കി​ഴു​പ്പി​ള്ളി​ക്ക​ര വ​രെ​യു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, പ​ഴു​വി​ൽ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക, പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി​പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​ര​മെ​ന്നു ജി​ല്ലാ മോ​ട്ടോ​ർ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് മ​സ്ദൂ​ർ സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പി.​ഡി. ര​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി.