മാധ്യമപ്രവർത്തകനുനേ​രെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​യ്യേ​റ്റ​ശ്ര​മം
Friday, September 22, 2017 1:31 PM IST
എ​രു​മ​പ്പെ​ട്ടി: വ​ട​ക്കാ​ഞ്ചേ​രി വി​സി​വി ചാ​ന​ൽ കാ​മ​റാ​മാ​ൻ മ​നോ​ജ് കാ​ഞ്ഞി​ര​ക്കോ​ടി​നു​നേ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​യ്യേ​റ്റ​ശ്ര​മം. വ​ര​വൂ​രി​ൽ ബ​സും ട്രാ​വ​ല​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണു സം​ഭ​വം.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വ​ട​ക്കാ​ഞ്ചേ​രി- ദേ​ശ​മം​ഗ​ലം റൂ​ട്ടി​ലോ​ടു​ന്ന മെ​ജോ​മോ​ൻ ബ​സി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തൂ​ങ്ങി​നി​ന്നു യാ​ത്ര ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ മനോ​ജ് പ​ക​ർ​ത്തി വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സ് ഡ്രൈ​വ​ർ​ക്കു പി​ഴ ചു​മ​ത്തി. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണു അ​പ​ക​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ ഒ​രു സം​ഘം ബ​സ് ജീ​വ​ന​ക്കാ​ർ മ​നോ​ജി​നെ ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി പ്ര​സ് ഫോ​റം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.​ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.