ഉ​ണ്ണാ​യി​വാ​രി​യ​ർ ക​ലാ​നി​ല​യ​ം പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണ​ൻ എ​ന്പ്രാ​ന്തി​രി​ നാ​ളെ വി​ര​മി​ക്കും
Friday, September 22, 2017 1:36 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ണ്ണാ​യി​വാ​രി​യ​ർ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ലും പ്ര​ശ​സ്ത ക​ഥ​ക​ളി ഗാ​യ​ക​നു​മാ​യ ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ എ​ന്പ്രാ​ന്തി​രി​യു​ടെ ഷ​ഷ്ട്യ​ബ്ദ​പൂ​ർ​ത്തി​യും വി​ര​മി​ക്ക​ലും നാ​ളെ ക​ലാ​നി​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന സു​ഹൃ​ദ്സ​മ്മേ​ള​നം ടി.​വി. ഇ​ന്ന​സെ​ന്‍റ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. വി.​കെ. ല​ക്ഷ്മ​ണ​ൻ നാ​യ​ർ, ടി. ​ശി​വ​കു​മാ​ർ, എം.​പി. ജാ​ക്സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി.​എ​ൻ. ജയദേ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ കീ​ർ​ത്തി​പ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തും. മു​ൻ എം​എ​ൽ​എ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ക്കും. മാ​ട​ന്പി സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പു​തി​രി, അ​ഡ്വ. ര​ഘു​രാ​മ​പ​ണി​ക്ക​ർ, ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് ഒ​ൻ​പ​തു മു​ത​ൽ സു​ഭ​ദ്രാ​ഹ​ര​ണം, കീ​ച​ക​വ​ധം, ബാ​ലി വ​ധം, കി​രാ​തം എ​ന്നീ ക​ഥ​ക​ളികൾ അ​ര​ങ്ങേ​റും.