കു​ട്ടി​ക​ളു​ടെ ചി​ത്ര​ക​ലാക്യാ​ന്പി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Friday, September 22, 2017 1:45 PM IST
വാ​ളൂ​ർ:പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ മു​ഹ​മ്മ​ദാ​ലി ആ​ദം അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും വാ​ളൂ​ർ വാ​യ​ന​ശാ​ല​യും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ’ഓ​ർ​മ്മ​ച്ചാ​യം’ ചി​ത്ര​ക​ലാ​ക്യാ​ന്പ് ബി.​ഡി. ദേ​വ​സി എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ റൂ​ബ​ൻ ഡി​ക്രൂ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ. പ​ത്മ​നാ​ഭ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ഐ. പൗ​ലോ​സ്, എം.​എ​സ്.​വി​ജു, സ​ന്ദീ​പ് അ​രി​യം​ന്പു​റം, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ, ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. സെ​യ്തു, കെ.​വി. വി​നോ​ദ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കെ. ​ശ്യാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ളൂ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ൽ ന​ട​ത്തു​ന്ന മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പി​ൽ 69 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ചി​ത്ര​ക​ലാ​കാ​രന്മാ​രാ​യ സി.​എം. പ്ര​സാ​ദ്, ഹ​രി​ദാ​സ് ന​രീ​ക്ക​ൽ, ടി.​കെ.​സു​ജി​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ക​ലാ​ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.