സ്നേ​ഹ​സ​ന്ദേ​ശ​വു​മാ​യി നോ​ട്ട​ർ​ഡേം സ്കൂ​ൾ
Friday, September 22, 2017 1:49 PM IST
വെ​ട്ടി​ക്കു​ഴി: ലോ​ക​സ​മാ​ധാ​ന​ദി​ന​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി നോ​ട്ട​ർ​ഡേം സ്കൂ​ളി​ലെ മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് ക്ല​ബി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​ര​ത്തു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോം ​സ​ന്ദ​ർ​ശി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ര​ഞ്ജ​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഐ​ക്യ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന പൊ​തി​ച്ചോ​റ് അ​വ​രു​മാ​യി പ​ങ്കി​ട്ട​ത് കു​ട്ടി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ ഒ​ര​നു​ഭ​വ​മാ​യി. ചി​ൽ​ഡ്ര​ൻ​സ് ഹോം ​സൂ​പ്ര​ണ്ട് ഡി​ൻ​സി, കൗ​ണ്‍​സി​ല​ർ ജി​തേ​ഷ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ ലി​ജി വ​ർ​ഗീ​സ്, വി.​ആ​ർ.​ഷീ​ജ, ബ്ല​സ് ജോ​ജി, ശ​ര​ണ്യ വേ​ണു​ഗോ​പാ​ൽ, റി​നു പാ​ലാ​ട്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.