ഗോ​ൾ അ​ടി​ക്കാം, 27ന്
Friday, September 22, 2017 1:49 PM IST
തൃ​ശൂ​ർ: ​ഫി​ഫ അ​ണ്ട​ർ 17 വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ പ്രോ​ഗ്രാം 27ന് ​ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ജി​ല്ലാ കാ​യി​ക അ​സോ​സി​യേ​ഷ​നു​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നുമു​ത​ൽ ഏ​ഴുവ​രെ​യാ​ണ് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗോ​ള​ടി ന​ട​ത്തു​ക.

തൃ​ശൂ​രി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് കാ​ട്ടൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​ജ​നാ​ർദന​ൻ സം​സാ​രി​ച്ചു.