ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, October 6, 2017 1:13 PM IST
ചാ​ത്ത​ന്നൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​ത്ത​ൻ​കു​ളം ക​രി​മ്പാ​ലൂ​ർ കി​ഴ​ങ്ങു​വി​ള വീ​ട്ടി​ൽ സു​ഭാ​ഷ് (47)ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി​യാ​യ ധ​നേ​ശി​ന്‍റെ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു സു​ഭാ​ഷ്. ഒ​രു ബേ​ക്ക​റി​ക​ട​യി​ലേ​ക്ക് ക​യ​റാ​ൻ ബൈ​ക്ക് തി​രി​ച്ച​പ്പോ​ൾ പ​ര​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്ക് ഇ​വ​രു​ടെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തെ​റി​ച്ച് വീ​ണ സു​ഭാ​ഷി​നെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മൃതദേഹം സംസ്കരിച്ചു നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​ഭാ​ഷ്. ഭാ​ര്യ.​സു​ധ​ർ​മി​ണി. മ​ക്ക​ൾ: ജ്യോ​തി​ഷ്, ജോ​യ​ൽ. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.