ഇ.​ഡി.​ബി​ജു പ​ന്ത​ളം സി​ഐ
Saturday, October 7, 2017 9:51 AM IST
പ​ന്ത​ളം: പ​ന്ത​ളം സി​ഐ​യാ​യി ഇ.​ഡി.​ബി​ജു​വി​നെ നി​യ​മി​ച്ചു. നി​ല​വി​ൽ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ലാ​ണ്. ര​ണ്ട് മാ​സ​ത്തോ​ള​മാ​യി പ​ന്ത​ള​ത്ത് സി​ഐ പ​ദ​വി ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​വ് വ​ന്ന​തോ​ടെ സി​ഐ​മാ​രാ​യ പി.​ശ്രീ​കു​മാ​ർ, ജി.​സ​ന്തോ​ഷ്കു​മാ​ർ, ബാ​ബു​ക്കു​ട്ട​ൻ, അ​ബ്ദു​ൾ​റ​ഹീം എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും പ​ന്ത​ള​ത്ത് ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ജൂ​ലൈ അ​വ​സാ​നം പ​ന്ത​ള​ത്ത് ഉ​ട​ലെ​ടു​ത്ത സം​ഘ​പ​രി​വാ​ർ-​സി​പി​എം സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ, സി​ഐ​യാ​യി​രു​ന്ന ആ​ർ.​സു​രേ​ഷി​നെ സ​സ്പെ​ൻ​ഡു ചെ​യ്ത​തി​നേ തു​ട​ർ​ന്നാ​ണ് ഒ​ഴി​വ് വ​ന്ന​ത്. സു​രേ​ഷി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച്, ഇ​പ്പോ​ൾ ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ സ്റ്റേ​ഷ​നി​ൽ സി​ഐ​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.