വി​വാ​ഹ​ത്തി​ലെ ആ​ർ​ഭാ​ട​വും ധൂ​ർ​ത്തും അ​വ​സാ​നി​പ്പി​ക്ക​ണം: മ​ന്ത്രി
Saturday, October 7, 2017 9:51 AM IST
കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ വി​ധ​വ​ക​ളു​ടെ പെ​ണ്‍​മ​ക്ക​ൾ​ക്കു​ന​ൽ​കു​ന്ന ഈ ​വ​ർ​ഷ​ത്തെ മു​ത്തൂ​റ്റ് വി​വാ​ഹ സ​മ്മാ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും, വി​ത​ര​ണ​വും നേ​ഴ്സിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ മു​ത്തൂ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും, നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മു​ത്തൂ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ എം​ഡി ഡോ. ​ജോ​ർ​ജ് കു​ര്യ​ൻ, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ, മു​ത്തൂ​റ്റ് കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡി​ജി​എം ബാ​ബു ജോ​ണ്‍, ഫി​നാ​ൻ​സ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി മു​ത്തൂ​റ്റ് എം. ​ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം 20 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യം ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.