വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ കണ്ടെ​ത്തി​യ പാ​ന്പ് ഭീ​തി​പ​ര​ത്തി
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പാ​ന്പ് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന തൂ​ലി​ക പ്രി​ന്േ‍​റ​ഴ്സി​ലാ​ണ് മോ​തി​ര​വ​ള​യ​നു സ​മാ​ന​മാ​യ ഡാ​ന്‍റ​സ് ട്രേ​സ​ർ ഇ​ന​ത്തി​ൽ​പെ​ട്ട പാ​ന്പി​നെ ക​ണ്ട​ത്.

രാ​വി​ലെ ക​ട തു​റ​ന്ന​ശേ​ഷം ഷെ​ൽ​ഫി​നു​ള്ളി​ൽ​നി​ന്നും സാ​ധ​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം​കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​പ്പ​റു​ക​ൾ​ക്കി​ട​യി​ൽ പാ​ന്പി​നെ ക​ണ്ട​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​ണ​ലി​യെ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രും നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടു​ക​യും ചെ​യ്തു. പാ​ന്പി​നെ പി​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

പി​ന്നീ​ട് ക​ല്ലാ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഫോ​റ​സ്റ്റ​ർ എ.​ഡി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പാ​ന്പി​നെ ചാ​ക്കി​നു​ള്ളി​ലാ​ക്കി കൊ​ണ്ടു​പോ​യി. താ​ര​ത​മ്യേ​ന വി​ഷം​കു​റ​ഞ്ഞ ഇ​ന​ത്തി​ൽ​പെ​ട്ട​താ​ണ് ഇ​ത്ത​രം പാ​ന്പു​ക​ളെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.