ജ​ന​ര​ക്ഷാ​യാ​ത്ര നാളെയെത്തും
Saturday, October 7, 2017 10:34 AM IST
പാ​ല​ക്കാ​ട്: ജി​ഹാ​ദി ചു​വ​പ്പു ഭീ​ക​ര​ത​ക്കെ​തി​രെ എ​ല്ലാ​വ​ർ​ക്കും ജീ​വി​ക്ക​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര ഒ​ന്പ​ത്,10 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.

ഒ​ന്പ​തി​നു രാ​വി​ലെ 10ന് ​തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ നീ​ലി​യാ​ട് ജി​ല്ല​യി​ൽ ആ​ദ്യ സ്വീ​ക​ര​ണം ന​ല്കും. തു​ട​ർ​ന്ന് 10.30ന് ​പ​ട്ടാ​ന്പി​യി​ൽ പൊ​തു​പ​രി​പാ​ടി ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പാ​ല​ക്കാ​ട് ചെ​റി​യ കോ​ട്ട​മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ​വ​ക്താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ പ്ര​സം​ഗി​ക്കും.