കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തിൽ അലംഭാവം: ജ​ല​സേ​ച​ന​വ​കു​പ്പിനെതിരേ വി​മ​ർ​ശ​നം
Saturday, October 7, 2017 10:34 AM IST
ചി​റ്റൂ​ർ: ക​ന്പാ​ല​ത്ത​റ, വെ​ങ്ക​ല​ക്ക​യം പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് ജ​ല​സേ​ച​ന​വ​കു​പ്പ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി വി​ക​സ​ന​സ​മി​തി കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ തു​ട​ർ​ച്ച​യാ​യി നി​ർ​ദേ​ശം ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ ക​ന്പാ​ല​ത്ത​റ, വെ​ങ്ക​ല​ക്ക​യം പ​ദ്ധ​തി​പ്ര​ദേ​ശ​ത്തെ അ​തി​ർ​ത്തി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​തി​നു ത​ട​സ​മാ​കു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

അ​ടു​ത്ത വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​നു​മു​ന്പ് ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ഗ​ര​സ​ഭ ക​ർ​ശ​ന​നി​ർ​ദേ​ശം ന​ല്കി.

ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി വ​ൻ​തു​ക അ​ഡീ​ഷ​ണ​ൽ ബി​ൽ അ​ട​യ്ക്കു​ന്ന​തി​നു നോ​ട്ടീ​സ് അ​യ​ച്ച​തും യോ​ഗ​ത്തി​ൽ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ടി.​എ​സ്.​തി​രു​വെ​ങ്കി​ട​മാ​ണ് മി​നി​മം ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് 25 ആ​യി​ര​വും അ​തി​ൽ കൂ​ടു​ത​ലും അ​ട​യ്ക്കാ​നാ​യി ന​ല്കി​യ ബി​ല്ലു​മാ​യി പ​രാ​തി​പ്പെ​ട്ട​ത്.
യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​സി​സ്റ്റ​ൻ് എ​ൻ​ജി​നീ​യ​ർ അ​രു​ണ്‍​കു​മാ​ർ ഇ​ത് ക​ന്പ്യൂ​ട്ട​ർ ത​ക​രാ​റാ​ണെ​ന്നു അ​റി​യി​ച്ചെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. എ​ത്ര​യും​വേ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ബി​ല്ലി​ൽ യ​ഥാ​ർ​ഥ സ്ഥി​തി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കു അ​ദ്ദേ​ഹം താ​ക്കീ​തു ന​ല്കി.

നെ·ാ​റ പ​ഞ്ചാ​യ​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്താ​ൻ വി​ക​സ​ന​സ​മി​തി ന​ല്കി​യ ഉ​ത്ത​ര​വ് നീ​ണ്ടു​പോ​കു​ന്ന​താ​യ പ​രാ​തി​യി​ൽ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കും താ​ക്കീ​തു​ന​ല്കി. ത​ഹ​സീ​ൽ​ദാ​രു​മാ​യി സം​സാ​രി​ച്ച് നെ·ാ​റ​യി​ൽ അ​ദാ​ല​ത്തു ന​ട​ത്തു​ന്ന​തി​നു തീ​യ​തി നി​ശ്ച​യി​ക്കാ​നും നി​ർ​ദേ​ശം ന​ല്കി. പി​എം​വൈ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടും ന​ഗ​ര​സ​ഭ​യി​ൽ പ​ണം അ​ട​യ്ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ വീ​ടു​ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. ത​ത്ത​മം​ഗ​ലം 27-ാം വാ​ർ​ഡ് കു​റു​ഞ്ചേ​രി​യി​ൽ അ​വി​വാ​ഹി​ത​യാ​യ അ​ന്പ​തു​കാ​രി ന​ളി​നി​യാ​ണ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ് പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. നി​ല​വി​ൽ എ​ണ്‍​പ​തു​കാ​രി​യാ​യ അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ ന​ളി​നി ക​ഴി​യു​ന്ന​ത്.

പ​ദ്ധ​തി​പ്ര​കാ​രം ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ ആ​ദ്യ​ഗ​ഡു​വി​ന് മു​ന്പ് അ​യ്യാ​യി​രം രൂ​പ​യും ര​ണ്ടാം​ഗ​ഡു വി​ത​ര​ണ​ത്തി​നു​മു​ന്പ് അ​ന്പ​തി​നാ​യി​ര​വും ന​ഗ​ര​സ​ഭ​യി​ൽ കെ​ട്ടി​വ​യ്ക്ക​ണം.

സ​മീ​പ​വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള ജോ​ലി ചെ​യ്താ​ണ് ന​ളി​നി അ​മ്മ​യും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്ക് പ​ണം കെ​ട്ടി​വ​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​ദ്ധ​തി നി​ബ​ന്ധ​ന​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ശി​പാ​ർ​ശ ന​ല്ക​ണ​മെ​ന്നു​മാ​ണ് വി​ക​സ​ന​സ​മി​തി​യി​ൽ ന​ളി​നി പ​രാ​തി ന​ല്കി​യ​ത്.

ത​ത്ത​മം​ഗ​ല​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​റ്റൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു​മാ​സ​ത്തി​ന​കം മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന് എ​എം​വി ഇ​ൻ​സ്പെ​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

മു​ന്പ് ബി​പി​എ​ൽ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പ​ത്തു​പേ​ർ പു​തി​യ കാ​ർ​ഡി​ൽ എ​പി​എ​ൽ ആ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് ബി​പി​എ​ൽ ആ​ക്ക​ണ​മെ​ന്ന പ​ത്തു​പേ​രു​ടെ അ​പേ​ക്ഷ​യി​ലും ന​ട​പ​ടി​യു​ണ്ടാ​യി.

ക​ച്ചേ​രി​മേ​ട്ടി​ൽ തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​ഴി​യി​ലു​ള്ള മ​രം​മു​റി​ച്ചു​മാ​റ്റാ​നും വി​ക​സ​ന​സ​മി​തി​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

ആ​ളി​യാ​റി​ൽ​നി​ന്നും 540 ഘ​ന​യ​ടി വെ​ള്ളം ചി​റ്റൂ​ർ പു​ഴ​യി​ലേ​ക്ക് വി​ടു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. 300 ഘ​ന​യ​ടി മാ​ത്ര​മാ​ണ് പു​ഴ​യി​ലൊ​ഴു​ക്കു​ന്ന​തെ​ന്നും മ​ഴ​വെ​ള്ള​വും ത​മി​ഴ് ജ​ല​സേ​ച​ന​വ​കു​പ്പ് ക​ണ​ക്കെ​ടു​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ 1800 രൂ​പ നി​ശ്ചി​ത​വാ​ട​ക​യ്ക്കു പു​റ​മേ 300-ഉം 400-​ഉം കൂ​ടു​ത​ൽ വാ​ങ്ങു​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം യോ​ഗ​ത്തി​ൽ പ​രാ​തി ഉ്ന്ന​യി​ച്ചു.

യോ​ഗ​ത്തി​ൽ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സീ​ൽ​ദാ​ർ എ​ൽ​വി​ൻ ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ര​മ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​സ്.​തി​രു​വെ​ങ്കി​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്.​ശി​ല്പ, ചി​ന്ന​സ്വാ​മി, മു​രു​ക​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ക്സൈ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ഫോ​റ​സ്റ്റ്, ക​ഐ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി, ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ യോ​ഗ​ത്തി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ൽ ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ല്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.