മ​ഴ​ക്കു​റ​വി​നെ അ​തി​ജീ​വി​ച്ച് വേ​മോം പാ​ടം പ​ച്ച​വി​രി​ച്ചു
മാ​ന​ന്ത​വാ​ടി: ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളിൽ വേ​ണ്ട​ത്ര മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ നെ​ൽ​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.വി​ത്ത് വി​ത​യ്ക്കേ​ണ്ട സ​മ​യ​ത്ത് ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ച്ച​ില്ല.

വ​യ​നാ​ടി​ന്‍റെ നെ​ല്ല​റയായ വേ​മോം പാ​ട​ത്ത് 350 ഹെ​ക്ട​റി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച മ​ഴ കിട്ടാ​ത​ായ​തോ​ടെ വേ​മോം പാ​ട​ത്ത് കൃ​ഷി ചെ​യ്യാൻ ബു​ദ്ധി​മു​ട്ടായിരു​ന്നു. ഇ​ട​വി​ട്ട് മ​ഴ ല​ഭി​ച്ചെങ്കി​ലും ജ​ല​സ്രോ​ത​സു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് വെളളം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 248 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ വ​യ​നാ​ട്ടി​ൽ ല​ഭി​ച്ച​ത്. ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ അ​ള​വി​ൽ അ​റു​പ​ത് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഉ​ത്പാ​ദ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള വി​ത്തി​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാറുണ്ട്. ക​ബ​നി ന​ദി​യി​ൽ നി​ന്നും വെ​ള്ളം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പ​ന്പ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും സാ​ന്പ​ത്തി​ക ചെ​ല​വ് എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും താ​ങ്ങാ​നാ​കി​ല്ല. ഉ​റ​വ​യാ​യി ല​ഭി​ച്ച ജ​ലം ഉ​പ​യോ​ഗ​ിച്ചാണ് ഈ ​വ​ർ​ഷം ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യ​ത്. നെ​ൽ​കൃ​ഷി​യു​ടെ സ​മ​യ​ത്ത് ല​ഭി​ക്കാ​തെ മ​ഴ ഓ​ഗ​സ്റ്റ് അ​വ​സാ​ന​വാ​ര​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ർ ആ​ദ്യ വാ​ര​ങ്ങ​ളി​ലും ലഭിച്ചു. ഞാ​റു പാ​ക​മാ​യ പ്പോൾ മ​ഴ ലഭി​ക്കാ​തി​രു​ന്ന​ത് ജി​ല്ല​യി​ൽ നെ​ൽ​കൃ​ഷി വൈ​കി ആ​രം​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഇ​ത് വി​ള​വെ​ടു​പ്പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ം.

മ​ഴ​ക്കു​റ​വി​ൽ വൈ​കി​ കൃ​ഷി ഇ​റ​ക്കി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ വേ​മോം പാ​ടം പ​ച്ച​വി​രി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ ത​ര​ണം ചെ​യ്ത് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ ന​ല്ല വി​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.