ചെ​റു​പു​ഷ്പ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, October 7, 2017 11:09 AM IST
ആ​യൂ​ർ: ചെ​റു​പു​ഷ്പ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം വാ​ർ​ഡ് മെ​ന്പ​ർ ജ്യോ​തി വി​ശ്വ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും വൈ​സ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ റോ​ഡ് ശു​ചീ​ക​ര​ണം ന​ട​ത്തി.