ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നു​മാ​യി എ​ക്സൈ​സ്
Saturday, October 7, 2017 11:09 AM IST
കൊല്ലം: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും അ​ട​ങ്ങു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും വ​രു​ത്തു​ന്ന ദു​ര​ന്ത​ങ്ങ​ൾ​ക്കെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന പ്ര​ച​ര​ണ​വു​മാ​യി എ​ക്സൈ​സ് വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​ർ റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ പാ​വ നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി.

കൊ​ല്ലം ഹാ​ഗി​യോ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പാ​വ നാ​ട​കം. ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​നി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി ​അ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്ന​ത്തൂ​ർ എ​ക്സൈ​സ് സിഐ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. യോഗത്തിൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി ​എ​ൽ വി​ജി​ലാ​ൽ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റ്റി ​രാ​ജു തുടങ്ങിയവർ പ്രസംഗിച്ചു. ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.