പെട്രോളിയം നികുതി കൂടുതൽ കേ​ര​ളത്തിൽ: കേ​ന്ദ്രമ​ന്ത്രി
Saturday, October 7, 2017 11:15 AM IST
കോ​ഴി​ക്കോ​ട്: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ൾ പെ​ട്രോ​ളി​യ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ഈ​ടാ​ക്കു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​യു​ടെ കോ​ഴി​ക്കോ​ട്ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 34 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 27 ശ​ത​മാ​ന​വും നി​കു​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ ഓ​രോ ലി​റ്റ​റി​നും ഒ​രു​രൂ​പ സെ​സും സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്നു. ഇ​ത് മ​റ്റു​സം​സ്ഥാ​ന​ങ്ങ​ൾ ഈ​ടാ​ക്കു​ന്ന നി​കു​തി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന പെ​ട്രോ​ളി​യ​ത്തി​ന്‍റെ നി​കു​തി​യു​ടെ പ​കു​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ പോ​കു​ക​യാ​ണ്.

കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ സം​സ്ഥാ​ന​ങ്ങ​ളോ​ടും നി​കു​തി കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​രു​ടെ ര​ക്ഷ​ക​രെ​ന്ന് പ​റ​യു​ന്ന കേ​ര​ള​സ​ർ​ക്കാ​ർ നി​കു​തി​കു​റ​യ്ക്കാ​ൻ ത​യ്യാ​റ​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. പെ​ട്രോ​ളി​യ​ത്തി​നും ഡീ​സ​ലി​നും ഇ​നി​യും വി​ല​കു​റ​യു​മെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, റി​ച്ചാ​ർ​ഡ് ഹേ ​എം​പി, ആ​ന്ധ്ര​പ്ര​ദേ​ശ് എം​എ​ൽ​എ രാ​മ​ച​ന്ദ്ര​റെ​ഡി, സി.​കെ. പ​ത്മ​നാ​ഭ​ൻ, പ്ര​കാ​ശ്ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് യാ​ത്ര മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ട​ക്കും. രാ​വി​ലെ 11ന് ​കൊ​ള​പ്പു​റ​ത്ത് പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​റ്റി​പു​റ​ത്ത് നി​ന്നും എ​ട​പ്പാ​ളി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തും. സ​മാ​പ​ന​സ​മ്മേ​ള​നം 5.30ന് ​എ​ട​പ്പാ​ളി​ൽ ന​ട​ക്കും.