ക​രി​ഞ്ച​ന്ത​യി​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന; 16 പേ​ർ പി​ടി​യി​ൽ
Saturday, October 7, 2017 11:28 AM IST
കൊ​ച്ചി: ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ കൊ​ച്ചി​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രി​ഞ്ച​ന്ത​യി​ൽ വ​ൻ വി​ല​യ്ക്ക് ടി​ക്ക​റ്റു​ക​ൾ വി​റ്റഴിക്കാൻ ശ്ര​മി​ച്ച 16 പേ​രെ കൊ​ച്ചി സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ഓ​ണ്‍​ലെ​ൻ ടി​ക്ക​റ്റ് വ​ൻ​തോ​തി​ൽ റി​സ​ർ​വ് ചെയ്ത് ടി​ക്ക​റ്റ് ല​ഭ്യ​തക്കു​റ​വ് മു​ത​ലെ​ടു​ത്ത് വ​ൻ വി​ല​യ്ക്ക് വി​ൽ​പ​ന ന​ട​ത്തി​യ ഇ​രു​ന്നൂ​റോ​ളം ടി​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി.

ലോ​ക​ക​പ്പി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​ന്‍റെ​യും ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ക​റു​പ്പ് സ്വാ​മിയു​ടേ​യും നി​ർ​ദേ​ശാ​നു​സ​ര​ണം സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും ആ​റ് ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് ഷാ​ഡോ​സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ക​രി​ച്ച​ന്ത വി​ൽ​പ​ന​ക്കാ​ർ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി സി​ദി​ഖ് (37) എ​ന്ന​യാ​ൾ വ​ൻ​തോ​തി​ൽ ടി​ക്ക​റ്റു​ക​ൾ ഓ​ണ്‍ ലൈ​ൻ റി​സ​ർ​വേ​ഷ​നിലൂടെ ക​ര​സ്ഥ​മാ​ക്കി ത​ന്‍റെ കീ​ഴി​ലു​ള്ള നാ​ലോ​ളം സം​ഘാം​ഗ​ങ്ങ​ൾ മു​ഖാ​ന്തി​രം ആ​യി​രുന്നു വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​സം​ഘ​ത്തി​ൽ നി​ന്നു മാ​ത്രം അ​ൻ​പ​തോ​ളം ടി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. മു​ന്നൂ​റ് രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ൾ ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ​യ്ക്കാ​​യി​രു​ന്നു വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ 16 പേ​രെ ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് കൈ​മാ​റി.

ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് എ​സി​പി ബി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഡോ എ​സ്ഐ ഹ​ണി കെ. ​ദാ​സും ഇ​രു​പ​തോ​ളം പോ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.