ക​​ഞ്ഞി​​ക്കു​​ഴി തോ​​ടി​​നു സ​​മാ​​ന്ത​​ര​​മാ​​യി ന​​ട​​പ്പാ​​ത​​യും നെ​​ൽ​​കൃ​​ഷി​​യും
Saturday, October 7, 2017 11:40 AM IST
കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​ർ-​​മീ​​ന​​ന്ത​​റ​​യാ​​ർ-​​കൊ​​ടൂ​​രാ​​ർ പു​​ന​​ർ​​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ ന​​വീ​​ക​​രി​​ക്കു​​ന്ന ക​​ഞ്ഞി​​ക്കു​​ഴി തോ​​ടി​​നു സ​​മാ​​ന്ത​​ര​​മാ​​യി ന​​ട​​പ്പാ​​ത നി​​ർ​​മാ​​ണ​​ത്തി​​നു ന​​ട​​പ​​ടി തു​​ട​​ങ്ങി. വ​​ര​​ട്ടാ​​ർ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തെ തു​ട​ർ​ന്നാ​ണ് ന​​ദി​​ക​​ളു​​ടെ തീ​​ര​​ത്ത് ന​​ട​​പ്പാ​​ത​​യെ​​ന്ന ആ​​ശ​​യം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. അ​​തി​​ന്‍റെ ചു​​വ​​ട് പി​​ടി​​ച്ചാ​​ണ് ജ​​ല​​സേ​​ച​​ന വ​​കു​​പ്പ് ക​​ഞ്ഞി​​ക്കു​​ഴി തോ​​ടി​​നു സ​​മാ​​ന്ത​​ര​​മാ​​യി ന​​ട​​പ്പാ​​ത​ നി​​ർ​​മി​​ക്കു​​ന്ന​​ത്. അ​​ഞ്ച​​ടി വീ​​തി​​യി​​ൽ നി​​ർ​​മി​​ക്കാ​​നു​​ദ്ദേ​​ശി​​ക്കു​​ന്ന ന​​ട​​പ്പാ​​ത​​യ്ക്കാ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ടോ​​ട്ട​​ൽ സ്റ്റേ​​ഷ​​ൻ സ​​ർ​​വേ അ​​ടു​​ത്ത​​യാ​​ഴ്ച ആ​​രം​​ഭി​​ക്കും.

ഇ​​റ​​ഞ്ഞാ​​ൽ മു​​ത​​ൽ ക​​ഞ്ഞി​​ക്കു​​ഴി പാ​​ലം വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് പ​​ടി​​ഞ്ഞാ​റെ അ​​രു​​കി​​ലൂ​​ടെ​​യാ​​ണ് ന​​ട​​പ്പാ​​ത നി​​ർ​​മി​​ക്കു​​ന്ന​​ത്. ക​​ള​​ത്തു​​ക്ക​​ട​​വി​​ൽ മാ​​ർ ബ​​സേ​​ലി​​യ​​സ് സ്കൂ​​ളി​​നു മു​​ൻ​​ഭാ​​ഗ​​ത്ത് ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി ന​​ട​​പ്പാ​​ത നി​​ർ​​മി​​ക്കും. ക​​ള​​ത്തു​​ക്ക​​ട​​വ് പാ​​ല​​ത്തി​​നു തെ​​ക്കു​​വ​​ശ​​ത്ത് കൊ​​ടൂ​​രാ​​റി​​ന് സ​​മാ​​ന്ത​​ര​​മാ​​യി കി​​ഴ​​ക്കോ​​ട്ട് ര​​ണ്ട് കി​​ലോ​​മീ​​റ്റ​​റോ​​ളം ന​​ട​​പ്പാ​​ത​​യ്ക്കാ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്. ന​​ട​​പ്പാ​​ത​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തോ​​ടെ പ്ര​​ഭാ​​ത-​​സാ​​യാ​​ഹ്ന സ​​വാ​​രി​​ക​​ൾ സാ​​ധ്യ​​മാ​​യ ഇ​​ട​​മാ​​യി ക​​ഞ്ഞി​​ക്കു​​ഴി തോ​​ടും പ​​രി​​സ​​ര​​ങ്ങ​​ളും മാ​​റ്റാ​​നാ​​കും.

ക​​ഞ്ഞി​​ക്കു​​ഴി തോ​​ടി​​ന്‍റെ കി​​ഴ​​ക്കു​​ഭാ​​ഗ​​ത്ത് നാ​​ല്പ​​തേ​​ക്ക​​റോ​​ളം നെ​​ൽ​​പ്പാ​​ട​​ങ്ങ​ൾ ഈ ​​വ​​ർ​​ഷം ത​​ന്നെ കൃ​​ഷി​​ക്ക് സ​​ജ്ജ​​മാ​​കും. ക​​ണ്ണോ​​ത്ര പാ​​ട​​മാ​​ണ് കൃ​​ഷി​​ക്കാ​​യി ഒ​​രു​​ങ്ങു​​ന്ന​​ത്. ക​​ർ​​ഷ​​ക​​രു​​ടെ യോ​​ഗം ഇ​​ന്നു നാ​​ലി​​ന് ക​​ള​​ത്തി​​പ്പ​​ടി​​ക്ക് സ​​മീ​​പം ബൈ​​ജു വ​​യ​​ല​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ൽ ചേ​​രും. മാ​​ങ്ങാ​​നം-​​ആ​​ന​​ത്താ​​നം ഭാ​​ഗ​​ത്തെ തോ​​ടു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​നു മ​​ക്രോ​​ണി​​പാ​​ല​​ത്തി​​നു സ​​മീ​​പം ആ​​രം​​ഭി​​ക്കും. ക​​ഞ്ഞി​​ക്കു​​ഴി തോ​​ട്ടി​​ലേ​​ക്ക് എ​​ത്തു​​ന്ന എ​​ല്ലാ തോ​​ടു​​ക​​ളും ന​​വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ന​​ദീ പു​​ന​​ർ സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നേ​​രി​​ട്ടു ക​​ണ്ട് വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി ഹ​​രി​​ത കേ​​ര​​ളം മി​​ഷ​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​ടി.​​എ​​ൻ.​​സീ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ദ​​ഗ്ധ സം​​ഘം ക​​ഴി​​ഞ്ഞ​ദി​വ​സം പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. മ​​ണി​​പ്പു​​ഴ-​​ഈ​​ര​​യി​​ൽ​​ക്ക​​ട​​വ് റോ​​ഡി​​ന് സ​​മീ​​പം തോ​​ട്ടി​​ലെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ യ​​ന്ത്ര​​സ​​ഹാ​​യ​​ത്തോ​​ടെ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.​

ഹ​​രി​​ത കേ​​ര​​ള മി​​ഷ​​ന്‍റെ സം​​ഘം വേ​​ളൂ​​ർ ഇ​​ള​​ന്പ​​ള്ളി​​ത്തോ​​ട്, പ​​ള്ളി​​ക്കോ​​ണം തോ​​ട്, പ​​ന​​യ​​ക്ക​​ഴ​​പ്പ് മു​​ണ്ടാ​​ർ, ന​​ട്ടാ​​ശേ​​രി നാ​​ട്ടു​​തോ​​ട്, വ​​ട​​വാ​​തൂ​​ർ കൈ​​തേ​​ക്കെ​​ട്ട്, പൂ​​വ​​ത്തു​​മ്മൂ​​ട്ടി​​ലെ ചെ​​ട്ടി​​ത്തോ​​ട്, ച​​പ്പാ​​ത്തി​​ലെ ചൊ​​റി​​ച്ചി​​ത്തോ​​ട്, ഐ​​രാ​​റ്റു​​ന​​ട​ തോ​​ട്, ക​​ഞ്ഞി​​ക്കു​​ഴി​​ത്തോ​​ട് എ​​ന്നീ തോ​​ടു​​ക​​ൾ നേ​​രി​​ൽ​ക്ക​​ണ്ടു സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.​​സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ സം​​ഘം നേ​​രി​​ൽ​ക്ക​​ണ്ടു. ക​​രി​​ന്പും​​കാ​​ലാ ക​​ട​​വി​​ൽ​​നി​​ന്ന് പ​​ഴു​​ക്കാ​​നി​​ല വ​​രെ ബോ​​ട്ടി​​ൽ സ​​ഞ്ച​​രി​​ച്ച് കൊ​​ടൂ​​രാ​​റും മീ​​ന​​ച്ചി​​ലാ​​റും സം​​ഗ​​മി​​ച്ച് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ ചേ​​രു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളും സം​​ഘം നേ​​രി​​ൽ​ക്ക​​ണ്ടു.