വ​ന സം​ര​ക്ഷ​ണ​ത്തി​നു ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം
കോ​ട്ട​പ്പ​ടി: വ​ന സം​ര​ക്ഷ​ണ​ത്തി​നു ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് സു​ബി​ത ചി​റ​യ്ക്ക​ൽ പ​റ​ഞ്ഞു. ദേ​ശീ​യ വ​നം വ​ന്യ-​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദീ​പി​ക, കോ​ട്ട​പ്പ​ടി ഡോ​ട്ട് കോം ​വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ, കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ ഏ​ലി​യാ​സ് എ​ച്ച്എ​സ്എ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

വ​നം​കൊ​ള്ള പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​വു ല​ഭി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ യ​ഥാ​സ​മ​യം അ​റി​യി​ക്ക​ണം. വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി വേ​ലി​യു​ടെ ക​ന്പി മു​റി​ച്ചു​വി​ൽ​ക്കു​ന്ന പ്ര​വ​ണ​ത​യു​ള്ള ന​മ്മു​ടെ നാ​ട്ടി​ൽ വ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ക​രാ​യി മാ​റാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ ര​ഞ്ജ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ശ​സ്ത വ​നം-​വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ലി മ​ല​പ്പു​റ​ത്തി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി. ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കോ​ത​മം​ഗ​ലം രൂ​പ​ത ഡെ​ല​ഗേ​റ്റ് ജോ​യി ന​ടു​ക്കു​ടി നി​ർ​വ​ഹി​ച്ചു.

സാ​ഹ​സി​ക വ​നി​ത സ​ഞ്ചാ​രി എ​ൻ.​പി.​ദീ​പ, മാ​ർ ഏ​ലി​യാ​സ് സ്കൂ​ൾ മാ​നേ​ജ​ർ കെ.​കെ.​സു​രേ​ഷ്, കോ​ട്ട​പ്പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​മാ​ത്യു തോ​ട്ട​ത്തി​മ്യാ​ലി​ൽ, വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​ർ ധ​നി​ക് ലാ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബി​സി ജോ​സ്, പ്രി​ൻ​സി​പ്പ​ൽ കെ.​എം. ജോ​ണ്‍​സ​ണ്‍, പ്ര​ധാ​നാ​ധ്യാ​പി​ക എം. ​താ​ര പോ​ൾ, ടി.​ഐ. സു​ലൈ​മാ​ൻ, ഷാ​ബ​ൻ ചു​ണ്ടേ​ക്കാ​ട​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.