കാ​യി​ക കൗ​മാ​ര​ക്കുതി​പ്പി​ന് കാ​ലി​ക്ക​ട്ട് സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ആ​വേ​ശത്തുട​ക്കം; ആ​ദ്യ​ദി​ന​ത്തി​ല്‍ മൂ​ന്ന് മീ​റ്റ് റിക്കാർഡു​ക​ള്‍
Thursday, October 12, 2017 12:24 PM IST
തേ​ഞ്ഞി​പ്പ​ലം: ജി​ല്ല​യി​ലെ കാ​യി​ക കൗ​മാ​ര കു​തി​പ്പി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ആ​വേ​ശ​തു​ട​ക്കം. 17 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 4500ല്‍​പ്പ​രം കാ​യി​ക പ്ര​തി​ഭ​ക​ള്‍ 96 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ കാ​യി​കോ​ത്സ​വ​ത്തി​നാ​ണ് ആ​വേ​ശ തു​ട​ക്ക​മാ​യ​ത്.

സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ജി​ല്ലാ കാ​യി​ക മേ​ള​യു​ടെ പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ജി​ല്ല​യി​ലെ കാ​യി​ക കൗ​മാ​രം ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. സീ​നി​യ​ര്‍ ബോ​യ്സി​ന്‍റെ 5000 മീ​റ്റ​ര്‍ ഫൈ​ന​ലോ​ടെ​യാ​ണ് ജി​ല്ലാ കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ര്‍​ന്ന് 36 ഇ​ന​ങ്ങ​ളി​ലാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ദ്യ ദി​ന​ത്തി​ല്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ജി​ല്ലാ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട്ട് സ​ര്‍​വക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ച്ചു. മ​ല​പ്പു​റം ഡി​ഡി​ഇ സി.​പി.​അ​ബ്ദു​സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​വക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​പി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ മു​ഖ്യാ​തി​ഥി​യാ​യിരുന്നു.

മ​ല​പ്പു​റം എ​ച്ച്എ​സ്എ​സ് ആ​ര്‍​ഡി​ഡി ഷൈ​ലാ റാം, ​ഡി​എ​ച്ച്എ​സ്ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം​ഉ​ബൈ​ദു​ല്ല, തി​രൂ​ര​ങ്ങാ​ടി ഡി​ഇ​ഒ അ​നി​ത കു​മാ​രി, അ​രീ​ക്കോ​ട് എഇഒ ഇ​സ്മാ​യി​ല്‍ ഷെ​രീ​ഫ്, പ​ര​പ്പ​ന​ങ്ങാ​ടി എ​ഇ​ഒ പി.​കെ ബാ​ല​ഗം​ഗാ​ധ​ര​ന്‍, വേ​ങ്ങ​ര എ​ഇ​ഒ സി.​പി.​വി​ശാ​ല പ്ര​സം​ഗി​ച്ചു.

സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ​റൂ​ഖ് പു​ത്തൂ​ര്‍ സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ല്‍ മു​നീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. മേ​ള​യു​ടെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് സീ​നി​യ​ര്‍ ബോ​യ്സി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 48 ഇ​ന​ങ്ങ​ളി​ലാ​ണ് ര​ണ്ടാം ദി​ന​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. കാ​യി​കോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.

കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍ പി​റ​ന്ന​ത് മൂ​ന്ന് മീ​റ്റ് റെ​ക്കോ​ര്‍​ഡു​ക​ള്‍. പെ​ണ്‍ കു​ട്ടി​ക​ളു​ടെ സ​ബ് ജൂ​ണിയ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹൈ​ജം​ബി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സി​പി​എ​ച്ച്എ​സ്എ​സി​ലെ ഗാ​ഥ 1.28 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചാ​ടി 2014 ല്‍ ​ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി​യു​ടെ ജ്യോ​തി​ക കൃ​ഷ്ണ തീ​ര്‍​ത്ത 1.25 മീ​റ്റ​ര്‍ റെ​ക്കോ​ര്‍​ഡ് ത​ക​ര്‍​ത്തു. ജൂ​ണി​യ​ര്‍ പെ​ണ്‍ കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​മ്പി​ല്‍ സ്വ​ന്തം റെ​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഐ​ഡി​യ​ല്‍ ക​ട​ക​ശ്ശേ​രി​യു​ടെ പ്ര​ഭാ​വ​തി പി.​എ​സ്.5.51 മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ ചാ​ടി​യും സീ​നി​യ​ര്‍ ആ​ണ്‍ കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ ത​ന്‍റെ 2016 ലെ 37.83 ​എ​ന്ന ദൂ​ര​ത്തെ 39.51 എന്ന പുതിയ ദൂരം കണ്ടെത്തി പൂ​ക്കു​ള​ത്തു​ര്‍ ഹൈ​സ്‌​ക്കൂ​ളി​ലെ റ​ബീ​ഹും പു​തി​യ മീ​റ്റ് റെ​ക്കോ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി.