സെ​മി​നാ​ര്‍ സംഘടിപ്പിച്ചു
Thursday, October 12, 2017 12:24 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സ​ര്‍ സ​യ്യി​ദ് ബൈ​സെ​ന്‍റിന​റി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ലീ​ഗ​ഢ് മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ആ​സൂ​ത്ര​ണം ഭാ​ര​ത​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ന്യൂ​ഡ​ല്‍​ഹി​യി​ലെ നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് എ​ഡു​ക്കേ​ഷ​ണ​ര്‍ പ്ലാ​ന്റിം​ഗ് ആ​ന്‍​ഡ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ലെ, എ​ഡു​ക്കേ​ഷ​ണ​ര്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​എ​സ്എം​ഐ​എ സെ​യ്ദി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ ആ​സൂ​ത്ര​ണ​ത്തി​ല്‍ വി​കേ​ന്ദ്രീ​ക​ര​ണം കൊ​ണ്ടു​വാ​രാ​നാ​യാ​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ന്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ശ​ക്തി​പ്പെ​ടു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ണി​വേ​ഴ്‌​സി​റ്റി ഡി​ബേ​റ്റ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പ്ര​ഫ.​കെ.​എം.​അ​ബ്ദു​ള്‍ റ​ഷീ​ദ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്രം വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ ബാ​സി​ത്ത്, ലോ ​വി​ഭാ​ഗം കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഡോ.​ഫൈ​സ​ല്‍, ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഷ​ഫീ​ഖ് റ​ഹ്്മാ​ന്‍, ന​സീ​റ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.