കൊ​ട്ടേ​ക്കാ​ട് പ​ള്ളി ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Thursday, October 12, 2017 12:35 PM IST
കൊ​ട്ടേ​ക്കാ​ട്: പു​തു​ക്കി​പ്പ​ണി​യു​ന്ന മ​രി​യ​ൻ തീ​ർ​ഥ​കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​ക്ക് ഇ​ന്നു രാ​വി​ലെ 7.30നു ​ത​റ​ക്ക​ല്ലി​ടും. നി​ർ​ദി​ഷ്ട ഷം​ഷാ​ബാ​ദ് രൂ​പ​താ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലാ​ണു ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക.

വി​ശു​ദ്ധ തോ​മാ​സ് ശ്ലീ​ഹ സ്ഥാ​പി​ച്ച പാ​ല​യൂ​ർ പ​ള്ളി​യി​ൽ​നി​ന്നു​ള്ള ശി​ല​യും മ​ണ്ണും തോ​മാ​ശ്ലീ​ഹാ ജ്ഞാ​ന​സ്നാ​നം ന​ൽ​കി​യ ത​ളി​യ​ക്കു​ള​ത്തി​ൽ​നി​ന്നു​ള്ള തീ​ർ​ഥ​ജ​ല​വും പ​ഞ്ച​ലോ​ഹ​ത്തി​ൽ തീ​ർ​ത്ത കു​രി​ശും പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മാ​യി​ൽ​നി​ന്നെ​ത്തി​ച്ച മ​ണ്ണും ഉ​പ​യോ​ഗി​ച്ചാ​ണു ശി​ലാ​സ്ഥാ​പ​നം. പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട സ്ഥാ​ന​ത്തി​നു താ​ഴെ​യാ​ണു അ​വ സ്ഥാ​പി​ക്കു​ക.

പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 5.30 നു​ള്ള ദി​വ്യ​ബ​ലി, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷ​മാ​ണു ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം. തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ഇ​ട​വ​ക​ജ​നം ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചു സ​മാ​ഹ​രി​ച്ച തു​ക ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ പ്ര​വാ​സി ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നു വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ കൈ​മാ​റും.

ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണു ഇ​രു​പ​തി​നാ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ പ​ള്ളി നി​ർ​മി​ക്കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും മു​ക​ളി​ൽ പ​തി​നാ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ള്ളി​യു​മാ​ണു വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗോ​ത്തി​ക് ശൈ​ലി​യി​ൽ നി​ർ​മി​ക്കു​ന്ന പ​ള്ളി​യു​ടെ പ്ര​ധാ​ന ഗോ​പു​ര​ത്തി​നു 140 അ​ടി ഉ​യ​ര​മു​ണ്ടാ​കും. ശി​ലാ​സ്ഥാ​പ​നം വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കി​യ ജ​പ​മാ​ല​യു​ടെ മാ​തൃ​ക ആ​കാ​ശ​ത്തേ​ക്കു പ​റ​ത്തും. ഇ​ട​വ​ക​യി​ലെ ആ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ളും ബ​ലൂ​ണു​ക​ൾ പ​റ​ത്തും.