സ്‌​കൂ​ട്ട​റ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
വെ​ഞ്ഞാ​റ​മൂ​ട് : സ്‌​കൂ​ട്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. പി​ര​പ്പ​ന്‍​കോ​ട് യു​ഐ​ടി സെ​ന്‍റ​റി​ലെ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​നി ജീ​തു.​ജി. നാ​യ​ര്‍ (20) ആ​ണ് മ​രി​ച്ച​ത്. വേ​ളാ​വൂ​ര്‍ ഉ​ത്രാ​ട​ത്തി​ല്‍ ഗോ​പ​കു​മാ​ര്‍ -സ​ന്ധ്യാ​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​പി​ര​പ്പ​ന്‍​കോ​ട് സ​മ​ന്വ​യ ന​ഗ​റി​ല്‍ വ​ച്ച് അ​മ്മ ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​നു പി​ന്നി​ലി​രു​ന്ന് സ​ഞ്ച​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.​സ​മ​ന്വ​യ ന​ഗ​റി​ല്‍ നി​ര്‍​ത്തി​യ സ്‌​കൂ​ട്ട​ര്‍, യു​ഐ​ടി സെ​ന്‍റ​ര്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്നു​വ​ന്ന മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ വി​ദ്യാ​ര്‍​ഥി​നി​യെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്‌​ക്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കും. ഗോ​കു​ല്‍ സ​ഹോ​ദ​ര​നാ​ണ്.