ആ​രു ഹ​ർ​ത്താ​ൽ ന​ട​ത്തി​യാ​ലും ച​ളി​ങ്ങാ​ടി​ന് അ​തു ബാ​ധ​ക​മ​ല്ല...
ക​യ്പ​മം​ഗ​ലം: ഹ​ർ​ത്താ​ലു​ക​ൾ വി​ല​പ്പോ​വാ​തെ ച​ളി​ങ്ങാ​ട് ഗ്രാ​മം. വി​വി​ധ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മ​റ്റു വ്യ​ത്യ​സ്ത സം​ഘ​ട​ന​ക​ളും ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് സ​ജീ​വ​മാ​ണെ​ങ്കി​ലും ച​ളി​ങ്ങാ​ട് ഗ്രാ​മ​ത്തി​ൽ ഹ​ർ​ത്താ​ൽ വെ​റും വാ​ക്കു മാ​ത്ര​മാ​യി​രി​ക്കും. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലേ​ത‌ുപോ​ലെത്ത​ന്നെ ച​ളി​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ എ​ല്ലാ ക​ട​ക​ളും ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഹ​ർ​ത്താ​ൽ അ​നുകൂ​ലി​ക​ളാ​രുംത​ന്നെ നി​ർ​ബ​ന്ധ​പൂ​ർ​വം ക​ട​ക​ള​ട​പ്പി​ക്കാ​നോ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​നോ ഇ​വി​ടെ എ​ത്താ​റി​ല്ല.

അ​ങ്ങ​നെ പു​റ​ത്തുനി​ന്ന് ക​ട​ക​ള​ട​പ്പി​ക്കാ​ൻ ആ​രെ​ങ്കി​ലും വ​ന്നാ​ൽത​ന്നെ അ​തി​നെ ഒ​രേ മ​ന​സോ​ടെ ചെ​റു​ത്തു തോ​ല്പി ക്കാ​ൻ ച​ളി​ങ്ങാ​ട്ടു​കാ​ർ​ക്കു ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. ക​യ്പ​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ലാ​യ ച​ളി​ങ്ങാ​ട് പ്ര​ദേ​ശ​ത്തേ​ക്ക് ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ അവ​ശ്യസാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് ആ​ളു​ക​ളെ​ത്ത​ലും പ​തി​വുകാ​ഴ്ച​യാ​ണ്.

ഇ​വി​ട​ത്തു​കാ​രി​ൽ ഭൂ​രി​ഭാ​ഗം സ​ജീ​വ രാ​ഷ്ട്രീ​യ രം​ഗ​ത്തു​ള്ള​വ​രാ​ണെ​ങ്കി​ലും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഹ​ർ​ത്താ​ലി​നെ അ​നുകൂ​ലി​ക്കാ​ൻ ത​ങ്ങ​ൾ ത​യ്യാ​റ​ല്ല എ​ന്നാ​ണ് ച​ളി​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ ഏ​തൊ​രാ​ൾ​ക്കും പ​റ​യാ​നു​ള്ള​ത്. ഹ​ർ​ത്താ​ലെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ​ക്കും ക​ട​ക​ള​ട​ച്ചും മ​റ്റു തൊ​ഴി​ലു​ക​ൾ ഉ​പേ​ക്ഷി​ച്ചും മ​ടി​പി​ടി​ച്ച് വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് വെല്ലുവിളി ഉയർത്തുകയാണ് ച​ളി​ങ്ങാ​ട് നി​വാ​സി​ക​ൾ.