ജി​ഷ്ണു പ്ര​ണോ​യി കേ​സ്: സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റണമെന്ന ആ​വ​ശ്യ​ത്തിൽ കു​ടും​ബ​ത്തിന് ആ​ശ​ങ്ക
Tuesday, October 17, 2017 1:06 PM IST
നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യ് കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റാ​നു​ള്ള പോ​ലീ​സ് നീ​ക്കം കു​ടും​ബ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. പാ​മ്പാ​ടി നെ​ഹ്റു എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 2016 ജ​നു​വ​രി ആ​റി​നാ​ണ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ഷ്ണു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സം​ശ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ലാ​യ​പ്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ സ​ർ​ക്കാ​ർ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്.

ഇ​തോ​ടെ കു​ടും​ബം ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. കേ​സി​ന്‍റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​ന് തു​ട​ർ​ന്ന് കേ​സ് വാ​ദി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​ടു​ത്ത ആ​ഴ്ച്ച സു​പ്രിം കോ​ട​തി കേ​സ് ,പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് കു​ടും​ബ​ത്തെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.
ചാ​ല​ക്കു​ടി രാ​ജീ​വ് വ​ധ​ക്കേ​സി​ൽ ഉ​ദ​യ​ഭാ​നു പ്ര​തി​യാ​യ​തി​നാ​ലാ​ണ് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് മ​റ്റൊ​രു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം. ആ​രെ ശു​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്ന് ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നാ​ല് പേ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ കൂ​ടി അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​ഞ്ഞ് സ​ർ​ക്കാ​രി​ന് മു​ന്നി​ൽ പേ​ര് നി​ർ​ദേ​ശി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

ജി​ഷ്ണു കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ഉ​ൾ​പ്പെ​ടെ കു​ടും​ബം നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​ങ്കി​ലും സി​ബി​ഐ ഇ​തു​വ​രെ കേ​സ് ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് നി​ല​പാ​ട​റി​യി​ക്കാ​ൻ സു​പ്രീം കോ​ട​തി സി​ബി​ഐ​ക്ക് നാ​ലാ​ഴ്ച്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാ​സം മൂ​ന്ന് ക​ഴി​ഞ്ഞി​ട്ടും സി​ബി​ഐ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ജി​ഷ്ണു​വി​ന്‍റെ പി​താ​വ് അ​ശോ​ക​ൻ പ​റ​ഞ്ഞു.