പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു നി​ർ​ത്താ​തെ പോ​യ കാർ പിന്തുടർന്നു പിടികൂടി
Friday, October 20, 2017 1:25 PM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് നി​യ​ന്ത്രി​ച്ച പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു നി​ർ​ത്താ​തെ പോ​യ കാ​റി​നെ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി. മ​ണ്ണു​ത്തി​യി​ൽ വ​ച്ചാ​ണ് കാ​ർ പി​ടി​കൂ​ടാ​നാ​യ​ത്. കാ​റോ​ടി​ച്ചി​രു​ന്ന ട്രി​ച്ചി സ്വ​ദേ​ശി ക​ണ്ണ​നെ (42) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു12.30നാ​ണ് സം​ഭ​വം. എം​ജി റോ​ഡ് കോ​ട്ട​പ്പു​റം പാ​ല​ത്തി​ന​ടു​ത്തു ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ഗി​രീ​ഷ് ശ​ശി​ധ​ര​നെ (34)യാണ് കാർ ഇ​ടി​ച്ച​ത്.

ഗിരീഷിന്‍റെ വ​ല​തുകാ​ലി​നു പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് ട്രാ​ഫി​ക് എ​സ്ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞു നാ​ട്ടി​ലേ​ക്കു കു​ടും​ബ സ​മേ​തം മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ.