ഡെ​ങ്കി​പ്പ​നി മ​ര​ണം: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ രാ​ജി​വ​യ്ക്ക​ണം
ചാ​വ​ക്കാ​ട്: പു​ന്ന​യി​ൽ വീ​ട്ട​മ്മ​യു​ടെ മ​ര​ണം ഡെ​ങ്കി​പ്പ​നി മൂ​ല​മ​ല്ലെ​ന്ന് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ധ​ർ​ണ ന​ട​ത്തി.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ ന​ഗ​ര​സ​ഭ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച മ​ഹി​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴും ഉ​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ള കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ പി.​കെ.​അ​ബൂ​ബ​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് കെ.​കെ.​കാ​ർ​ത്യാ​യ​നി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷാ​ഹി​ദ മു​ഹ​മ്മ​ദ്, പി.​എം.​നാ​സ​ർ, സൈ​സ​ണ്‍ മാ​റോ​ക്കി, പി.​വി.​പീ​റ്റ​ർ, സീ​ന​ത്ത് കോ​യ, ശാ​ന്ത സു​ബ്ര​ഹ്മ​ണ്യ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​കെ.​സെ​യ്തു​മു​ഹ​മ്മ​ദ്, പി.​വി.​ബ​ദ​റു​ദീ​ൻ, എ​ൻ.​എം.​കെ. ന​ബീ​ൽ, കെ.​വി.​സ​ത്താ​ർ, എം.​എ​സ്.​ശി​വ​ദാ​സ്, ഷി​ജി ജോ​സ​ഫ്, ശ്രീ​ധ​ര​ൻ മ​ക്കാ​ലി​ക്ക​ൽ, എ​ച്ച്.​എം.​നൗ​ഫ​ൽ, പി.​കെ.​ഹ​സ​ൻ, കെ.​ത​ബ്ഷീ​ർ, കെ.​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.