പു​തു​ക്കാ​ട് മേ​ല്പാ​ലം: പ്ര​തി​ഷേ​ധ​മി​ര​ന്പി
പു​തു​ക്കാ​ട്: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം സെ​ന്‍റ​റി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​തു​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. എ​ട്ടു വ​ർ​ഷ​മാ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു​വ​രു​ന്ന മേ​ല്പാ​ലം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ പ്ര​തി​ഷേ​ധം.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​തു​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ക​ട​ക​ള​ട​ച്ചും ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചും ഉ​പ​വാ​സം ന​ട​ത്തി​മാ​ണു പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്കു സ​മ​ർ​പ്പി​ക്കാ​നു​ള്ള ഭീ​മ​ഹ​ർ​ജി​യി​ലേ​ക്ക് ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി. പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യാ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഫാ. ​ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ, ജോ​ണി ചി​റ്റി​ശേ​രി, രാ​ജു പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും വ്യാ​പാ​രി​ക​ളു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബി കൊ​ടി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തു ജ​ന​കീ​യ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി​ജു ആ​ന്‍റ​ണി, ജോ​ളി തോ​മ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​മ​ൻ മു​ത്ര​ത്തി​ക്ക​ര, ടി.​സി. ജോ​സ​ഫ് എ​ന്നി​വ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ല്പാ​ലം നി​ർ​മി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ സി​ഗ്ന​ൽ സം​വി​ധാ​നം മാ​റ്റു​ക, യാ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു ജ​ന​കീ​യ സ​മ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ട​ക്കൊ​ട്ടി ശ​ബ്ദ​പ്ര​തി​ഷേ​ധ​വും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു വി​ക​സ​ന സ​മി​തി​യു​ടെ സ​മ​രം. പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ദേ​ശീ​പാ​ത​പാ​ത ഉ​പ​രോ​ധി​ച്ചി​രു​ന്നു.