ആ​ദി​വാ​സി​ക​ൾ നാ​ടു​വി​ട്ട് ഉൗ​രു​ക​ളി​ലേ​ക്കു തി​രി​ച്ചു​ക​യ​റി
Friday, October 20, 2017 1:34 PM IST
തി​രു​വി​ല്വാ​മ​ല: വാ​ഗ്ദാ​നം ചെ​യ്ത സൗ​ക​ര്യ​ങ്ങ​ൾ ക​ട​ലാ​സി​ലും ചു​വ​പ്പു​നാ​ട​യി​ലും വാ​ക്കു​ക​ളി​ലും മാ​ത്രം ഒ​തു​ങ്ങി​യ​പ്പോ​ൾ ഗ​തി​കെ​ട്ട് ആ​ദി​വാ​സി​ക​ൾ നാ​ടു​വി​ട്ട് ത​ങ്ങ​ളു​ടെ ഉൗ​രു​ക​ളി​ലേ​ക്കു തി​രി​ച്ചു​പോ​യി. ആ​ദി​വാ​സി ക്ഷേ​മ​ത്തി​നു കോ​ടി​ക​ളു​ടെ ഫ​ണ്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും അ​തൊ​ന്നും കി​ട്ടാ​തെ പോ​കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ അ​വ​സാ​നി​ക്കാ​ത്ത ദു​രി​ത​ങ്ങ​ളു​ടെ ക​ഥ​യാ​ണ് തി​രു​വി​ല്വാ​മ​ല​യി​ൽ നി​ന്നു​യ​രു​ന്ന​ത്.

തി​രു​വി​ല്വാ​മ​ല മ​ലേ​ശ​മം​ഗ​ല​ത്തു വി​ല്വ​മ​ല​യു​ടേ​യും പൂ​ത​മ​ല​യു​ടേ​യും ഇ​ട​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചുന​ൽ​കി​യ വ​ന​ഭൂ​മി​യി​ൽനി​ന്നാ​ണ് അ​ഞ്ചോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ഴ​യ ഉൗ​രി​ലേ​ക്കു തി​രി​ച്ചു​പോ​യ​ത്. കൃ​ഷി​ക്കും വീ​ടി​നും വേ​ണ്ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ർ​ക്ക് ഉൗ​രു​ക​ളി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്.

അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് ഇ​വ​ർ​ക്കു പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ വ​കു​പ്പ് കൃ​ഷി ചെ​യ്യാ​നാ​യി ഒ​രേ​ക്ക​ർ സ്ഥ​ലവും, വീ​ടു നി​ർ​മി​ച്ചും ന​ൽ​കി​യ​ത്. വീ​ടു​ക​ളു​ടെ പ​ണി ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും, ക​റ​ന്‍റു ക​ണ​ക‌്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും കു​ടി​വെ​ള്ളം, റോ​ഡ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ല. ഇ​റ​ക്കി​യ കൃ​ഷി​യാ​ക​ട്ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം മൂ​ലം വി​ള​വെ​ടു​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലു​മാ​ണ്.

ഇ​പ്പോ​ൾ ഉൗ​രി​ലേ​ക്ക് മ​ട​ങ്ങി അ​വി​ടെ പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന പ​ണം കൊ​ണ്ടു​വ​ന്നാ​ണ് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടി​ന്‍റെ ക​റ​ന്‍റു ബി​ൽ അ​ട​യ്ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. വെ​ള്ളി​ക്കു​ള​ങ്ങ​ര കാ​രി​ക്ക​ട​വ് ലാ​പ്ലി കു​ട്ട​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​വ​ര​ന്പ് ക​ല്ലം​കു​ന്ന് ത​ങ്ക​പ്പ​ൻ, ചി​മ്മി​നി എ​ച്ചി​പ്പാ​റ കൃ​ഷ്ണ​ൻ​, എ​ള​നാ​ട് തി​രു​മ​ണി കോ​ള​നി​യി​ലെ ല​ക്ഷ്മി, എ​ച്ചി​പ്പാ​റ കാ​ർ​ത്തു എ​ന്നി​വ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ സ്ഥ​ല​വും വീ​ടും ന​ൽ​കി​യി​രു​ന്ന​ത്. ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും പ​ന്നി, മ​യി​ൽ എ​ന്നി​വ​യു​ടെ ശ​ല്യം മൂ​ലം പി​ന്നെ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ഇ​വ​ർ​ക്കാ​യി സ​മീ​പ​ത്തെ മ​ല​യി​ടു​ക്കി​ൽ സ്ഥാ​പി​ച്ച ത​ട​യ​ണ​യി​ൽനി​ന്നാ​ണ് കൃ​ഷി​ക്കും മ​റ്റു​മാ​യി വെ​ള്ളം കോ​രി​യെ​ടു​ത്തു കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഇ​തി​ന​ടു​ത്ത് കു​ഴ​ൽ​കി​ണ​ർ കു​ഴി​ച്ച് വാ​ട്ട​ർ​ടാ​ങ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും ക​ണ​ക‌്ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ല. ഇ​വി​ടേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ കു​ന്നി​ൻപ്ര​ദേ​ശം താ​ണ്ട​ണം.
പ്രാ​ര​ബ്ധ​ങ്ങ​ളി​ൽനി​ന്നും മോ​ച​നം നേ​ടാ​മെ​ന്നു സ്വ​പ്നം ക​ണ്ട് ഉൗ​രു​വി​ട്ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ലേ​ക്കെ​ത്തി​യ ഇ​വ​ർ ആ​രോ​ടും പ​രാ​തി പ​റ​യാ​ൻ ക​ഴി​യാ​തെ എ​ല്ലാ ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ള്ളി​ലൊ​തു​ക്കി തി​രി​കെ ഉൗ​രു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തി​രു​വി​ല്വാ​മ​ല മേ​ഖ​ല​യി​ൽ മു​ന്പ് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ലാ​ണ് നി​ന്നി​രു​ന്ന​ത്. അ​ന്ന് ഈ ​മേ​ഖ​ല​യി​ലെ​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഈ ​ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ട​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ആ​രും പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് ഇ​ട​പെ​ട്ടി​ല്ല. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്.

ശ​ശി​കു​മാ​ർ പ​ക​വ​ത്ത്