എം.​സി. പോ​ൾ ഇന്നു കെഎസ്ഇയുടെ പടിയിറങ്ങും
Saturday, October 21, 2017 12:39 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കെ​എ​സ്ഇ ലി​മി​റ്റ​ഡ് ക​ന്പ​നി​യു​ടെ 54 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​സി. പോ​ൾ ഇ​ന്ന് ഒൗ​ദ്യോ​ഗി​ക പ​ദ​വി​യി​ൽ​നി​ന്നു പ​ടി​യി​റ​ങ്ങും. 17 വ​ർ​ഷ​ക്കാ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, 21 വ​ർ​ഷം ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച എം.​സി. പോ​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി ക​ന്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​നം കൃ​ഷി​മ​ന്ത്രി വി.​എ​സ.് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ്കു​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​സി. ര​മ​ണ​ൻ, കെ​എ​സ്ഇ ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ കെ.​സി. വി​ജ​യ​രാ​ഘ​വ​ൻ, ക​ന്പ​നി സെ​ക്ര​ട്ട​റി ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വ​ർ​ഗീ​സ് ബാ​ബു, ഒ.​എ​സ്. ടോ​മി, സി.​ഡി. ഒൗ​സേ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.​പി. ജോ​ർ​ജ്, കെ​എ​സ്ഇ ലി​മി​റ്റ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ന​ന്ദ്മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കെ​എ​സ്ഇ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് പോ​ൾ ത​ളി​യ​ത്ത് എം.​സി. പോ​ളി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കും.

54 വ​ർ​ഷ​ത്തെ സേ​വ​ന​ങ്ങ​ളു​ടെ ഓ​ർ​മ​യ്ക്കാ​യി ക​ന്പ​നി​യു​ടെ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ എം.​സി. പോ​ൾ ച​ന്ദ​ന​ത്തൈ ന​ട്ടു. ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.​പി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ന​ന്ദ് മേ​നോ​ൻ സ്വാ​ഗ​ത​വും ചീ​ഫ് പ​ർ​ച്ചേ​സ് മാ​നേ​ജ​ർ എ.​ഐ. ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.