അ​വു​ണ്ട​ർ​ച്ചാ​ലി​നു കു​റു​കെ പാ​ലം വേണമെന്ന ആവശ്യം ശക്തം
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ടി​യൂ​ർ-​പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​വു​ണ്ട​ർ​ച്ചാ​ലി​നു കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ഇ​നി​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​വി​ടെ ക​ട​ത്തു​വ​ഞ്ചി മാ​ത്ര​മാ​ണു ഏ​ക ആ​ശ്ര​യം. ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ​യാ​ണു ഇ​തു ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

"പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന’ പ​ദ്ധ​തി​പ്ര​കാ​രം 1.16 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ടു​ത്തി​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡ് നൂ​റു​മീ​റ്റ​ർ പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു​കി​ലോ​മീ​റ്റ​ർ പ​ടി​യൂ​രി​ലും പി​ന്നി​ലു​ള്ള 700 മീ​റ്റ​ർ പൂ​മം​ഗ​ല​ത്തു​മാ​യി നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യാ​ണ്.

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി പൂ​മം​ഗ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണു സ്ഥി​തി​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ചു​റ്റി സ​ഞ്ച​രി​ച്ചാ​ണ് പ​ടി​യൂ​ർ നി​വാ​സി​ക​ൾ പൂ​മം​ഗ​ല​ത്തെ​ത്തു​ന്ന​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഈ ​യാ​ത്രാ​ദൂ​ര​വും ലാ​ഭി​ക്കാം.

കൂ​ടാ​തെ, പൂ​മം​ഗ​ലം, എ​ട​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ച്ചാ​ണു ഇ​വ​ർ സ്കൂ​ളി​ലെ​ത്തു​ന്ന​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ എ​ളു​പ്പ​ത്തി​ൽ സ്കൂ​ളി​ലെ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. ഇ​തി​നൊ​ക്കെ പു​റ​മെ പ​ടി​യൂ​ർ നി​വാ​സി​ക​ൾ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്താ​ൻ പോ​ട്ട-​മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന​പാ​ത​യ്ക്ക് പു​റ​മെ ഒ​രു സ​മാ​ന്ത​ര പാ​ത എ​ന്ന നി​ല​യി​ൽ റോ​ഡി​നു പ്ര​സ​ക്തി​യു​ണ്ടാ​കു​ന്ന​തി​നോ​ടൊ​പ്പം പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ പ​തിന്മട​ങ്ങ് കൂ​ടു​ക​യും ചെ​യ്യും.

തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ൽ അ​വു​ണ്ട​ർ​ച്ചാ​ലി​നു കു​റു​കെ പാ​ലം നി​ർ​മി​ക്കു​മെ​ന്ന് പ​ല​രും ഉ​റ​പ്പ് ന​ൽ​കു​മെ​ങ്കി​ലും ഒ​ന്നും ന​ട​ക്കാ​റി​ല്ല. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ലെ മ​ണ്ണി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​ർ​ക്ക് പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ല.

പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ത​യാ​റാ​കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.