ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജി​ല്ലാ​ത​ല സ​മാ​പ​നം ന​വം​ബ​ർ 16-ന് ​ചാ​ല​ക്കു​ടി​യി​ൽ
Monday, October 23, 2017 12:10 PM IST
ചാ​ല​ക്കു​ടി: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​വം​ബ​ർ ഒ​ന്നി​ന് കാ​സ​ർ​ഗോ​ഡുനി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ന​വം​ബ​ർ 16-ന് ​ചാ​ല​ക്കു​ടി​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​വാ​ൻ യു​ഡി​എ​ഫ് ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​കീ​ട്ട് ആ​റി​ന് ടൗ​ൺ​ഹാ​ൾ മൈ​താ​നി​യി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ടൗ​ണി​ൽ പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ക്കും.

ചാ​ല​ക്കു​ടി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സി​ഗ്‌​നേ​ച്ചർ കാ​ന്പ​യി​ൻ ന​ട​ത്തും. പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന ബാ​ന​റി​ൽ ഒ​രു ബൂ​ത്തി​ൽ​നി​ന്നും 500ൽ ​കു​റ​യാ​ത്ത ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വി​നു സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ച് സ​മ​ർ​പ്പി​ക്കും. പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ന​വം​ബ​ർ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ വാ​ഹ​ന ജാ​ഥ​ക​ൾ സ​ഘ​ടി​പ്പി​ക്കും.

സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​നു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ടി.​എ. ആ​ന്‍റോ, വി.​ഒ. പൈ​ല​പ്പ​ൻ, കെ. ​ജെ​യിം​സ് പോ​ൾ, പി.​കെ. ഭാ​സി, പി.​കെ. ജേ​ക്ക​ബ്, മേ​രി ന​ള​ൻ, ചെ​യ​ർ​മാ​നാ​യി എ​ബി ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സി.​ജെ. ബാ​ല​ച​ന്ദ്ര​ൻ, ബി​ജു കാ​വു​ങ്ങ​ൽ, എം.​സി. ആ​ഗ​സ്തി, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ മ​ജീ​ദ്, ഷാ​ജു വ​ട​ക്ക​ൻ, എം.​വി. കു​ഞ്ഞു​കു​ഞ്ഞ്, പി.​ഡി. നാ​രാ​യ​ണ​ൻ, ഷോ​ൺ പ​ല്ലി​ശേ​രി, സെ​ൽ​ജി​ത്ത് ഞ​ർ​ലേ​ലി, തോ​മ​സ് ക​ണ്ണ​ത്ത്, ഫ്രാ​ൻ​സി​സ് പി​ൻ​ഹീ​റോ, മേ​ഴ്സി ഫ്രാ​ൻ​സി​സ്, എം.​എം.​അ​നി​ൽ​കു​
മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.