മാലാഖയുടെ തിരുനാളിനു പതിനായിരങ്ങൾ, കൂടുതുറക്കൽ ഭക്തിസാന്ദ്രം
Monday, October 23, 2017 12:28 PM IST
ഒ​ല്ലൂ​ർ: ചി​ന്ന​റോ​മ​യി​ലെ, യാ​ത്ര​യി​ൽ കൂ​ട്ടാ​യ മാ​ലാ​ഖ​യു​ടെ അ​നു​ഗ്ര​ഹം​തേ​ടി പ​തി​നാ​യി​ര​ങ്ങ​ൾ മാ​ലാ​ഖ​യു​ടെ കൂ​ടു​തു​റ​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കു​കൊ​ണ്ടു. ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്നാ​ണ് മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ​ദി​നം.

ച​രി​ത്ര​പ​ര​മാ​യി ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള കു​ടു​തു​റ​ക്ക​ൽ ശി​ശ്രൂ​ഷ​ക​ൾ​ക്കു തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കാർമികത്വം വഹിച്ചു. പ​ള്ളി​യു​ടെ അ​ൾ​ത്താ​ര​യ്ക്കു സ​മീ​പ​ത്തെ രൂ​പ​ക്കൂ​ട്ടി​ൽ​നി​ന്ന് മാ​ലാ​ഖ​യു​ടെ തി​രു​സ്വ​രൂ​പം ഇ​റ​ക്കി പ​ള്ളി​യു​ടെ മ​ണ്ഡ​പ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ രൂ​പ​ക്കൂ​ട്ടി​ലേ​ക്കു പ്ര​തി​ഷ്റി​ച്ചു. മു​ത്തു​ക്കു​ട​ക​ളു​ടേ​യും മെ​ഴു​കു​തി​രി കാ​ലു​ക​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​മാ​യാ​ണ് കു​ടു​തു​റ​ക്ക​ൽ ന​ട​ന്ന​ത്.

പ​ള്ളി​യോ​ടു​ചേ​ർ​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ അ​ടി​മ സ​മ​ർ​പ്പ​ണ​ത്തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി വ​ള​രെ വൈ​കി​യും ദേ​വാ​ല​യ​ത്തി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. തി​രു​നാ​ൾ ഉൗ​ട്ടി​ലും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
വി​വി​ധ​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വ​ളാ​ഘോ​ഷം രാ​ത്രി വൈ​കി പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കു ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വി​ൻ​സെ​ന്‍റ് ആ​ല​പ്പാ​ട്ട് തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും.

വൈ​കീ​ട്ട് മൂ​ന്നി​നു ദി​വ്യ​ബ​ലി​ക്കു ശേ​ഷം പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കു​ന്ന​തോ​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ജോ​ണ്‍ അ​യ്യ​ങ്കാ​ന​യി​ൽ, ട്ര​സ്റ്റി​മാ​രാ​യ സി.​പി. റ​പ്പാ​യി, ജാ​ക്സ​ണ്‍ അ​ക്ക​ര, ജോ​സ​ഫ് മാ​റോ​ക്കി, ജോ​ണ്‍​സ​ണ്‍ കൂ​രു​തു​കു​ള​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. 29നു ​വൈ​കീ​ട്ട് അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ നൃ​ത്ത അ​ര​ങ്ങേ​റ്റം ന​ട​ക്കും.