പ്ര​മേ​ഹ​ദി​നം : ക്ലാ​സും സൗ​ജ​ന്യ​ രോ​ഗ​നി​ർ​ണയ​വും
Friday, November 10, 2017 3:05 PM IST
ഏ​ങ്ങ​ണ്ടി​യൂ​ർ: സ്ത്രീ​ക​ളും പ്ര​മേ​ഹ​വും - ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​വി ന​മ്മു​ടെ അ​വ​കാ​ശം’ എ​ന്ന പ്ര​മേ​യ​വു​മാ​യി ന​വം​ബ​ർ 14 ലോ​ക​പ്ര​മേ​ഹ​രോ​ഗ​ദി​നം ആ​ച​രി​ക്കു​ന്നു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഏ​ങ്ങ​ണ്ടി​യൂ​ർ എംഐ മി​ഷ​ൻ ആശുപ​ത്രി​യി​ൽ ചൊ​വാ​ഴ്ച കാ​ല​ത്ത് 10.30ന് ​പ്ര​മേ​ഹ​രോ​ഗ​ ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സും ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 100 പേ​ർ​ക്കു (40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ) സൗ​ജ​ന്യ ബ്ല​ഡ്ഷു​ഗ​ർ നി​ർ​ണയ​വും ന​ട​ത്തു​ന്ന​താ​ണ്.
പ​രി​പാ​ടി ഡോ. ​വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. സി​സ്റ്റ​ർ നി​ർ​മ്മ​ല ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് അ​വ​സ​ര​മു​ണ്ട്. പ്ര​മേ​ഹ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ചാ​ർ​ട്ടു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
ലോ​ക​ത്ത് 199 ദ​ശ​ല​ക്ഷം സ്ത്രീ​ക​ളി​ൽ പ്ര​മേ​ഹ​രോ​ഗ​മു​ണ്ടെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ്ഥി​തി​വി​വ​ര​ണ​ക​ണ​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്ത്രീ​ക​ളു​ടെ പ്ര​മേ​ഹ​രോ​ഗ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി ഈ ​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.