മീ​സി​ൽ​സ് റൂ​ബെ​ല്ല: കു​ത്തി​വയ്പ് ഇന്നും നാളെയും
തൃ​ശൂ​ർ: എ​ല്ലാ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മീ​സി​ൽ​സ് റൂ​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വയ്പ് ഇന്നും നാളെയും ല​ഭ്യ​മാ​ണെ​ന്നു ഡി​എം​ഒ ഡോ.​കെ.​സു​ഹി​ത അ​റി​യി​ച്ചു. ര​ണ്ടാം ശ​നി​യാ​ഴ്ച​യും ഞാ​യ​റും അ​വ​ധിദി​ന​ങ്ങ​ൾ ആ​യ​തി​നാ​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സൗ​ക​ര്യം മാ​നി​ച്ചാ​ണ് പ്ര​ത്യേ​ക സെ​ഷ​ൻ. രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കു​ത്തി​വയ്പ്. നേ​ര​ത്തെ സ്കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ക്യാ​ന്പ് ന​ട​ത്തി​യ​പ്പോ​ൾ കു​ത്തി​വയ്പ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ ഒ​ന്പ​തുമാ​സം മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം. കു​ത്തി​വയ്പ് കാ​ന്പെ​യ​ൻ ന​വം​ബ​ർ 18 ന് ​സ​മാ​പി​ക്കും.

ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ ശാ​സ്ത്രോ​ത്സ​വം ന​ട​ത്തി

കേ​ച്ചേ​രി: യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു സ​ർ​വ്വ ശി​ക്ഷാ അ​ഭി​യാ​ൻ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രോ​ത്സ​വം ന​ട​ത്തി.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ലാ​ബ് സ​ജ്ജീ​ക​രി​ക്ക​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര പ്ര​ക​ട​ന​ങ്ങ​ൾ, ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. മി​ക​വ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. പാ​റ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യൂ​പി സ്കൂ​ളി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ആ​ന്‍റ​ണി ശാ​സ്ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൊ​വ്വ​ന്നൂ​ർ ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ.​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സിസ്റ്റർ റാ​ണി മ​രി​യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു ഫി​ക്ഷ​ൻ പ്രദർ‌ശനം ഇന്ന്

ഗുരുവായൂർ: ലി​റ്റി​ൽ ഫ്ള​വ​ർ കോ​ള​ജും താ​വ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച സിസ്റ്റർ റാ​ണി മ​രി​യ​യെ​കു​റി​ച്ചു​ള്ള ഡോ​ക്യു ഫി​ക്ഷ​ൻ ഇന്ന് ​എ​റ​ണാം​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.