പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
വൈ​പ്പി​ൻ: വീ​ര​ൻ​പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി അ​ടു​വാ​ക്ക​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ​ആ​സ്റ്റ​ൽ ജോ​ർ​ജി​ന്‍റെ (17) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്ഥ​ല​ത്തു​നി​ന്നു വ​ട​ക്ക് പു​ക്കാ​ട് ജെ​ട്ടി​ക്കു സ​മീ​പം മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നീ​ട്ടു​വ​ല​യി​ൽ കു​ടു​ങ്ങി​യാ​ണു മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച എ​ട്ടു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ർ​ത്തേ​ടം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം എ​ത്തി കു​ളി​ക്കാ​നി​റ​ങ്ങി​നീ​ന്തു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പെ​രു​ന്പി​ള്ളി മ​റെ​ല്ലൊ പ​ബ്ലി​ക് സ്കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: സി​ന്ധു (സൗ​ദി അ​റേ​ബ്യ), സ​ഹോ​ദ​ര​ൻ: റീ​ഷ​ൽ.