മ​ണ്ണു​മാ​ഫി​യ​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്
വാ​ക​ത്താ​നം: മ​ണ്ണു​മാ​ഫി​യ​യു​ടെ വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ടി​ന്‍റെ ജ​നാ​ല​ക​ളും, ഓ​ട്ടോ​യും, ബൈ​ക്കും അ​ക്ര​മി സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30നു ​തോ​ട്ട​യ്ക്കാ​ട്, മാ​ട​ത്താ​നി, നെ​ല്ലി​ക്കാ​കു​ഴി​യി​ൽ ജോ​ർ​ജി​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ജോ​ർ​ജി​യു​ടെ മാ​താ​വ് ഏ​ലി​യാ​മ്മ തോ​മ​സ് (63), സ​ഹോ​ദ​ര​നും ത​ടി​പ്പ​ണി​ക്കാ​ര​നു​മാ​യ ഏ​ബ്ര​ഹാം തോ​മ​സ് (33), ത​ടി​പ്പ​ണി​ക്കാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് തി​രി​കെ കൊ​ടു​ക്കാ​ൻ ഓ​ട്ടോ​യി​ൽ വ​ന്ന ബൈ​ജു മാ​ട​ത്താ​നി , അ​നി മാ​ട​ത്താ​നി, ക​ണ്ണ​ൻ പാ​ല​മ​റ്റം, ഷാ​ജി മാ​ത്യു മാ​ട​ത്താ​നി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത​ശേ​ഷ​മാ​ണ് സം​ഘം ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ണ്ണെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​ല്ലു​കു​ഴി സാ​ബു​വി​ന്‍റെ​യും സാ​ബു​വി​ന്‍റെ കൂ​ടെ​യെ​ത്തി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​രു​ടേ​യും പേ​രി​ൽ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വാ​ക​ത്താ​നം പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ജോ​ർ​ജി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു നി​ന്നും സാ​ബു മ​ണ്ണെ​ടു​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് സാ​ബു​വി​ന്‍റെ മ​ണ്ണെ​ടു​പ്പ് ജോ​ർ​ജി പ​ല​യി​ട​ത്തും ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു വ​ഴി തെ​ളി​ച്ച​ത്.
ആ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ൾ ജോ​ർ​ജി​യു​ടെ വീ​ട്ടി​ൽ നി​ന്നും മെ​ഷീ​ൻ വാ​ൾ ഉ​ൾ​പ്പെ​ടെ പ​ണി​യാ​യു​ധ​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത​ത് തി​രി​കെ ന​ൽ​കാ​ൻ ഓ​ട്ടോ​യി​ലെ​ത്തി​യ​താ​ണ് മ​റ്റു നാ​ലു​പേ​ർ. ഏ​ബ്ര​ഹാ​മി​ന്‍റെ​യും, മാ​താ​വി​ന്‍റെ​യും നേ​ർ​ക്ക് മു​ള​ക് പൊ​ടി സ്പ്രേ ​ചെ​യ്ത​ശേ​ഷം ഇ​രു​ന്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​പ്പോ​ൾ ത​ട​സം​പി​ടി​ക്കാ​ൻ എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്.