ടാ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Sunday, November 19, 2017 11:09 AM IST
കൊ​ര​ട്ടി: ആ​റ്റ​പ്പാ​ടം, അ​ന്ന​നാ​ട് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ആ​റ്റ​പ്പാ​ടം-​അ​ന്ന​നാ​ട് ഫാം ​റോ​ഡി​ന്‍റെ ടാ​റിം​ഗ് അ​ട​ക്ക​മു​ള​ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

കൊ​ര​ട്ടി - കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​റോ​ഡ്. ജ​ന​കീ​യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച ഈ ​പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2014-15 സാ​ന്പ​ത്തി​ക വ​ർ​ഷം 34 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ഇ​ന്ന​ത്തെ ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ലീ​ല സു​ബ്ര​മ​ണ്യ​ന്‍റെ ശ​ക്ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളു​ടെ പി​ന്തു​ണ​യു​ടെ​യും ഫ​ല​മാ​ണ് ഈ ​സ്വ​പ്ന​പ​ദ്ധ​തി​യു​ടെ ടാ​റിം​ഗ് വ​രെ​യു​ള​ള പ്ര​വ​ർ​ത്തി​ക​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ കാ​ര​ണം. 8 മീ​റ്റ​ർ വീ​തി​യു​ള​ള ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി കൃ​ഷി​ഭൂ​മി​യും ക​ര​ഭൂ​മി​യു​മാ​യി 67 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യും അ​ല്ലാ​തെ​യും ല​ഭ്യ​മാ​ക്കാ​നാ​യി. ക​ർ​ഷ​ക​ർ​ക്ക് ത​ട​സ്സ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ക​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ദോ​ഷ​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ൽ തി​രി​ച്ചു​വി​ടാ​നു​ള​ള ന​ട​പ​ടി​യും എ​ടു​ത്തി​രു​ന്നു.

റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​വും ക​രി​ങ്ക​ല്ല് കെ​ട്ടി സം​ര​ക്ഷി​ച്ച് അ​ടി​സ്ഥാ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. അ​ടു​ത്തി​ടെ വ​നം​വ​കു​പ്പ് റോ​ഡി​ന് ഇ​രു​വ​ശ​വും ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​റ്റ​ൽ ഇ​ള​കി കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​ള​ള യാ​ത്ര അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ടാ​റിം​ഗ് അ​ട​ക്ക​മു​ള​ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള​ള കാ​ല​താ​മ​സ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.