മൃ​ഗ​ശാ​ല നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം
Sunday, November 19, 2017 11:09 AM IST
തൃ​ശൂ​ർ: പു​ത്തൂ​രി​ൽ തു​ട​ങ്ങു​ന്ന സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു ദേ​ശീ​യ മൃ​ഗ​ശാ​ല ജാ​ഗ്ര​ത സ​മി​തി ചെ​യ​ർ​മാ​ൻ സി.​ആ​ർ.​ദാ​സും വ​ർ്ക്കിം​ഗ് ചെ​യ​ർ​മാ​ൻ ജേ​ക്ക്ബ പു​തു​ശേ​രി​യും ഡോ. ​ഇ.​വി.​മ​നോ​ഹ​ര​നും ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​മാ​ണസ്ഥ​ല​ത്തെ മു​ള​ക​ൾ മാ​ത്ര​മാ​ണ് മു​റി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു പ​ദ്ധ​തി​ക​ളെ പോ​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പൂ​ങ്കു​ന്നം, പ​ടി​ഞ്ഞാ​റേ​കോ​ട്ട വി​ക​സ​നം ന​ട​പ്പാ​ക്ക​ണം

തൃ​ശൂ​ർ: പൂ​ങ്കു​ന്നം, പ​ടി​ഞ്ഞാ​റേ​കോ​ട്ട റോ​ഡ് വി​ക​സ​നം അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു സി​പി​എം കോ​ട്ട​പ്പു​റം ഡി​വി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മു​ന്ന​യി​ച്ച് പൂ​ങ്കു​ന്ന​ത്ത് സാ​യാ​ഹ്ന ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ട​ൻ പ​ണി​ക​ളാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ളാ​യ എ.​ആ​ർ.​കു​മാ​ര​ൻ, ബി.​എ​ൽ.​ബാ​ബു, എ.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എം.​സ​നീ​ഷ്, ടി.​കെ.​ബി​ജു, ജ​യ​പ്ര​കാ​ശ്, പ്ര​ദീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പുശേ​ഖ​ര​ണ​വും ന​ട​ത്തി. നി​വേ​ദ​നം ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കു കൈ​മാ​റി.

പു​തു​ക്കാ​ട് മേ​ല്പാ​ലം: കാ​ത്തി​രി​പ്പു സ​മ​രം ഇ​ന്ന്

പു​തു​ക്കാ​ട്: മേ​ൽ​പ്പാ​ലം ജ​ന​കീ​യ സ​മി​തി​യു​ടെ കാ​ത്തി​രി​പ്പു സ​മ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കും. മ​ല​യോ​ര ക​ർ​ഷ​ക നേ​താ​വ് ജോ​ർ​ജ് പു​ലി​കു​ത്തി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കീ​ട്ട് അ​ഞ്ചി​നു സ​മാ​പ​ന സ​മ്മേ​ള​നം സാ​റാ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.