രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ച​രി​ത്രം നി​രാ​ക​രി​ക്കു​ന്ന​വ​ർ: സ​മ​ദാ​നി
Sunday, November 19, 2017 11:21 AM IST
തൃ​ശൂ​ർ: ആ​ധു​നി​ക ഇ​ന്ത്യ​യെ നി​ർ​മി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്ത ദീ​ർ​ഘ​ദ​ർ​ശി​ക​ളാ​യ രാ​ഷ്ട്ര​ശി​ല്പി​ക​ളു​ടെ ശ്രേ​ണി​യി​ൽ ജ്വ​ലി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ന്നു മു​സ്‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു സ​മ​ദ് സ​മ​ദാ​നി പ​റ​ഞ്ഞു.
ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ്വ​പ്ന​ങ്ങ​ളും സ​ങ്ക​ല്പ​ങ്ങ​ളു​മാ​ണ് ഇ​ന്ന​ത്തെ ഇ​ന്ത്യ​യു​ടെ പ​ല പു​രോ​ഗ​ന സ​ങ്ക​ല്പ​ങ്ങ​ൾ​ക്കും ആ​ധാ​ര​മാ​യ​ത്.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സി​സി​യി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി ജ​ൻ​മ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​രി​ത്ര​ത്തെ​യും ച​രി​ത്ര ശി​ല്പി​ക​ളെ​യും ത​ള്ളി​പ്പ​റ​യു​ന്ന​വ​ർ വി​ഡ്ഢി​ക​ളു​ടെ ന​ര​ക​ത്തി​ലാ​ണ്. ച​രി​ത്ര​ത്തെ നി​രാ​ക​രി​ക്കു​ന്ന​വ​രാ​ണ് ഇ​ന്നു രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. മ​റ​വി​രോ​ഗം ബാ​ധി​ച്ച ഒ​രു സ​മൂ​ഹം എ​ത്ര​മേ​ൽ ഭ​യാ​ന​ക​മാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​ത്ത​രം തി​ര​സ്ക​ര​ണ​ത്തി​ലൂ​ടെ കാ​ണി​ക്കു​ന്ന​തെ​ന്നു സ​മ​ദാ​നി പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ​മ​ന്ത്രി​മാ​രാ​യ സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി.​വി​ശ്വ​നാ​ഥ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മ​സ്, തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഒ.​അ​ബ്ദു​റ​ഹ്‌​മാ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ​മ്മേ​ള​ന​ത്തി​നു​മു​ന്പ് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും, ജ​ൻ​മ​ദി​ന കേ​ക്ക് മു​റി​ക്ക​ലും ന​ട​ത്തി.