ദ്വി​ദി​ന സ​യ​ൻ​സ് കാ​ർ​ട്ടൂ​ൺ ശി​ല്പ​ശാ​ല
‌‌ ‌‌തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജ് ബ​യോ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സ​യ​ൻ​സ് കാ​ർ​ട്ടൂ​ൺ ശി​ല്പ​ശാ​ല​യ്ക്ക് മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. നാ​ളെ സ​മാ​പി​ക്കും.
കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​എ​സ്ഐ​ആ​ർ സെ​ൻ​ട്ര​ൽ‌ ഡ്ര​ഗ് റി​സേ​ർ​ച്ച് വി​ഭാ​ഗം മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​ദീ​പ് കു​മാ​ർ ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ബി​ജു ധ​ർ​മ​പാ​ല​ൻ സ്വാ​ഗ​ത​വും ഡീ​ൻ പ്ര​ഫ. ബീ​ന ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ഠി​ന​മാ​യ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ കാ​ർ​ട്ടൂ​ണു​ക​ളി​ലൂ​ടെ എ​ങ്ങ​നെ ല​ഘൂ​ക​രി​ക്കാ​മെ​ന്ന് സൈ​ന്‍റൂ​ണി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​താ​വാ​യ ഡോ. ​പ്ര​ദീ​പ് കു​മാ​ർ ശ്രീ​വാ​സ്ത​വ വ​ര​ക​ളി​ലൂ​ടെ കാ​ട്ടി​ക്കൊ​ടു​ത്തു. ‌‌ ‌‌‌‌‌

രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി ‌‌ ‌‌‌‌‌

അ​ത്തി​ക്ക​യം: മ​ട​ന്ത​മ​ൺ മ​മ്മ​ര​പ്പ​ള്ളി​ൽ സി​ൻ​ജോ​മോ​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ബി​ജെ​പി നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ക​മ​ലാ​സ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ൻ ജി. ​കു​റു​പ്പ്, കെ. ​ഹ​രി​കു​മാ​ർ, പി.​വി. സു​രേ​ന്ദ്ര​ൻ, പി.​കെ. ക​മ​ലാ​സ​ന​ൻ, പി.​എ​സ്. ര​വീ​ന്ദ്ര​ൻ, എ.​കെ. സ​ലി, ടി.​ജി. പ്ര​സാ​ദ്, ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌ ‌‌‌‌‌