അ​ഞ്ചു​കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ആ​മാ​ശ​യ​മു​ഴ നീ​ക്കം ചെ​യ്തു‌‌ ‌‌‌‌‌
തി​രു​വ​ല്ല: ആ​റ് മാ​സ​ത്തോ​ളം വി​ശ​പ്പി​ല്ലാ​യ്മ​യും ക്ഷീ​ണ​വും ബാ​ധി​ച്ച് തൂ​ക്ക​ക്കു​റ​വോ​ടെ പു​ഷ്പ​ഗി​രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ 58കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി​നി ല​ളി​ത​യ്ക്ക് സി​റ്റി സ്കാ​നി​ലൂ​ടെ ആ​മാ​ശ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ മു​ഴ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തു.
ആ​റു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​ഞ്ചു കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള മു​ഴ​യാ​ണ് നീ​ക്കം ചെ​യ്ത​ത്. ശ​സ്ത്ര​ക്രി​യ​യി​ൽ പു​ഷ്പ​ഗി​രി​യി​ലെ സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​ബൈ​ജു കു​ണ്ടി​ൽ, ഡോ. ​മ​നോ സാ​ക്ക് എ​ന്നി​വ​രും ഡോ. ​സാ​റാ​മ്മ, ഡോ. ​പി.​എ. ജേ​ക്ക​ബ് എ​ന്നി​വ​ർ അ​ന​സ്തേ​ഷ്യ സേ​വ​ന​വും ല​ഭ്യ​മാ​ക്കി.
ഇ​ത്ത​രം മു​ഴ​ക​ൾ ദ​ഹ​നേ​ന്ദ്രീ​യ വ്യൂ​ഹ​ത്തി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​വ​യാ​ണ്. വി​വി​ധ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും രോ​ഗി​യു​ടെ പ്രാ​യം പ​രി​ഗ​ണി​ച്ചും ട്യൂ​മ​റി​ന്‍റെ വ​ലു​പ്പം കൂ​ടു​ത​ലാ​യി​രു​ന്ന​തി​നാ​ലും സ​ർ​ജ​റി​ക്ക് ത​യാ​റാ​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ആ​റു​ദി​വ​സ​ത്തി​നു​ശേ​ഷം രോ​ഗി​യെ വീ​ട്ടി​ലേ​ക്കു മ​ട​ക്കി അ​യ​യ്ക്കാ​നും സാ​ധി​ച്ച​താ​യി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​ന്പി​ൽ അ​റി​യി​ച്ചു. ‌‌ ‌‌‌‌‌