ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ല്കി: അ​ന്ന​പൂ​ർ​ണാ​ദേ​വി ‌‌ ‌‌‌‌‌‌‌ ‌‌‌‌‌
Tuesday, November 21, 2017 12:04 PM IST
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ ഭ​വ​ന നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന ആ​റു കോ​ടി രൂ​പ കൊ​ടു​ത്തു തീ​ര്‍​ത്തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി.
കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ചു. അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ 1.28 കോ​ടി വ​ക​യി​രു​ത്തി. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ പൈ​പ്പ് ലൈ​നു​ക​ള്‍ നീ​ട്ടു​ന്ന​തി​ന് 1.5 കോ​ടി ചെ​ല​വ​ഴി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ആ​ര്‍​ദ്രം, പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്ഞം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി. 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വ​രാ​ച്ചാ​ല്‍ ന​വീ​ക​രി​ച്ചു. പ​ര​മ്പ​രാ​ഗ​ത തി​രു​വാ​ഭ​ര​ണ പാ​ത​യി​ല്‍ ത​ണ​മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു, ഇ​തി​ന് 17500 രൂ​പ ചെ​ല​വ​ഴി​ച്ചു. അ​യി​രൂ​രി​ലു​ള്ള ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഖ​ര​മാ​ലി​ന്യ നി​ര്‍​മാ​ണ പ്ലാ​ന്‍റ് നി​ര്‍​മി​ച്ച് ന​ല്‍​കി. ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ മാ​സ​റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 15 ല​ക്ഷം രൂ​പ മു​ട​ക്കി ആ​ധു​നി​ക ആം​ബു​ല​ന്‍​സ് വാ​ങ്ങി ന​ല്‍​കി, അ​വി​ടെ ഖ​ര​മാ​ലി​ന്യ നി​ര്‍​മാ​ർ​ജ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കാ​യി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ന​ല്‍​കി. ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യ്ക്ക് 50 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന് രൂ​പ രേ​ഖ ത​യാ​റാ​ക്കി. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.പു​തി​യ റോ​ഡു​ക​ള്‍​ക്കാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഇ​തി​ല്‍ 35 കോ​ടി ക​ഴി​ഞ്ഞ വ​ര്‍​ഷം ചെ​ല​വ​ഴി​ച്ചു. ഓ​രോ ഡി​വി​ഷ​നി​ലു​മാ​യി 1.90 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ്കൂ​ളു​ക​ളി​ല്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​ന​ല്‍​കി. പ​ത്താം ത​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക ട്യൂ​ഷ​ന്‍ ന​ല്‍​കി വി​ജ​യ​ശ​ത​മാ​നം ഉ​യ​ര്‍​ത്തി.
മ​ല്ല​പ്പ​ള്ളി​യി​ലെ 11 സ്കൂ​ളു​ക​ളി​ല്‍ "അ​ല​ര്‍​ട്ട് മ​ല്ല​പ്പ​ള്ളി' പ​ദ്ധ​തി വ​ഴി ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലാ​പ്ടോ​പ്പ് വാ​ങ്ങി ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് 42.23 ല​ക്ഷം രൂ​പ കൈ​മാ​റി. തു​ട​ര്‍ സാ​ക്ഷ​ര​താ പ​ദ്ധ​തി​ക്കാ​യി 15 ല​ക്ഷം ചെ​ല​വ​ഴി​ച്ചു. പ​ട്ടി​ക ജാ​തി കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഓ​രോ ഡി​വി​ഷ​നി​ലും മ​ണ്ണ് സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി. ഇ​തി​ന് 1.16 കോ​ടി ചെ​ല​വ​ഴി​ച്ചു.അ​ടൂ​ര്‍​പ​ന്ത​ളം സീ​ഡ് ഫാ​മു​ക​ളി​ല്‍ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ വാ​ങ്ങു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തി​നും 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വി​ഫ്പി​സി​കെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ തു​ക വ​ക​യി​രു​ത്തി.​അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് കെ​ട്ടി​ടം നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഴി ധ​ന​സ​ഹാ​യം ന​ല്‍​കി. സ​മ​ഗ്ര ന​ല്‍​കൃ​ഷി വി​ക​സ​ന​ത്തി​ന് 1.28 കോ​ടി ചെ​ല​വ​ഴി​ച്ചു.
വ​ഞ്ചി​പ്പാ​ട്ട് ക​ള​രി​ക്കാ​യി പ്ര​തി​വ​ര്‍​ഷം ന​ല്‍​കി​വ​രാ​റു​ള്ള 1.25 ല​ക്ഷം ന​ല്‍​കി. ജി​ല്ലാ ക​ഥ​ക​ളി ക്ല​ബി​ന് തു​ക വ​ക​യി​രു​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യ​താ​യും അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ‌‌ ‌