പൊ​ൻ​കു​ന്നം–​മ​ണി​മ​ല റോ​ഡി​ൽ കാ​ടു വ​ള​ർ​ന്നു കാ​ഴ്ച മ​റ​യ്ക്കു​ന്നു
Friday, November 24, 2017 11:34 AM IST
പൊ​ൻ​കു​ന്നം: തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലും കാ​ൽ​ന​ട​യാ​യി എ​ത്തു​ന്ന അ​ങ്ക​മാ​ലി - പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ പൊ​ൻ​കു​ന്നം–​മ​ണി​മ​ല റോ​ഡി​ൽ കാ​ടു വ​ള​ർ​ന്നു കാ​ഴ്ച മ​റ​യ്ക്കു​ന്നു. വ​ള​വു​ക​ളും കു​ത്തി​റ​ക്ക​വു​മു​ള്ള റോ​ഡി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​യ്ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ വ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന എ​സ്ആ​ർ​വി എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് മേ​ഖ​ല​യി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ന്നാ​ണ് എ​ത്തു​ന്ന​ത്. റോ​ഡി​ലേ​ക്ക് കാ​ടു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ കൂ​ടി​യാ​ണ് സം​ഘ​മാ​യി ന​ട​ന്നു പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ക്ഷേ​ത്രം വ​രെ​യു​ള്ള ഇ​രു​ഭാ​ഗ​ത്തേ​യും കാ​ടു​ക​ൾ നേ​ര​ത്തെ വെ​ട്ടി മാ​റ്റി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​ത്ത​വ​ണ തീ​ർ​ഥാ​ട​ന കാ​ലം തു​ട​ങ്ങി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.​റോ​ഡു​മു​ഴു​വ​നും പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി രാ​വും പ​ക​ലു​മി​ല്ലാ​തെ നി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ ന​ട​ന്നെ​ത്തു​ന്ന പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​രും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ൽ പൊ​ൻ​കു​ന്നം മു​ത​ൽ തെ​ക്കേ​ത്തു ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തെ കു​ഴി​യ​ട​യ്ക്ക​ൽ ഇ​ന്നു തു​ട​ങ്ങും. കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം തു​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്തു വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.